മുംബൈ: ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വെസ്റ് ഇന്‍ഡീസിലെ ടെസ്റ് പരമ്പരയിലെ പ്രകടനം കണക്കിലെടുത്ത് കുംബ്ലെയെ ഏകദിന ടീമിലേക്ക് തിരിച്ചെടുക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല.
പരിക്ക് ഭേദമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. പതിനഞ്ച ടീമില്‍ മധ്യനിര ബാറ്റ്സ്മാന്‍ ദിനേശ് മോംഗിയയെ ഉള്‍പ്പെടുത്തി. അതേ സമയം വേണുഗോപാല റാവുവിനും റോബിന്‍ ഉത്തപ്പയ്ക്കും ടീമില്‍ സ്ഥാനം നഷ്ടമായി.
ബാറ്റിംഗ് നിരയിലെ ഈ രണ്ട് മാറ്റങ്ങള്‍ മാത്രമാണ് ടീമിലുള്ളത്. ബൗളിംഗ് നിരയില്‍ മാറ്റമില്ല.
ദക്ഷിണാഫ്രിക്കയാണ് ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീം. ആഗസ്ത് 14 മുതല്‍ 29 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
ഇന്ത്യന്‍ ടീം: രാഹുല്‍ ദ്രാവിഡ് (ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ്സിംഗ്, മുഹമ്മദ് കെയ്ഫ്, സുരേഷ് റെയ്ന, ദിനേശ് മോംഗിയ, എം.എസ്.ധോണി, ഇര്‍ഫാന്‍ പട്ടാന്‍, എസ്.ശ്രീശാന്ത്, അജിത് അഗാര്‍കര്‍, ആര്‍.പി.സിംഗ്, മുനഫ് പട്ടേല്‍, ഹര്‍ഭജന്‍സിംഗ്, രമേഷ് പൊവാര്‍.