Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിമതക്രിക്കറ്റിന് ചുവട് പിഴയ്ക്കുന്നുവോ?

ദില്ലി : ബ്രയന്‍ലാറ, ക്രിസ് കെയിന്‍സ്, ഇന്‍സമാം ഉള്‍ ഹഖ് എന്നിങ്ങനെ ക്രിക്കറ്റ് ലോകത്തെ വിലപിടിപ്പുളള താരങ്ങള്‍ പലരും സ്വന്തം കീശയിലുണ്ടെങ്കിലും എസ്സെല്‍ ഗ്രൂപ്പ് ആവിഷ്കരിച്ച ഐസിഎല്‍ വിമത ക്രിക്കറ്റ് ട്വെന്റി ട്വെന്റി ടൂര്‍ണമെന്റ് കാണാന്‍ ആളില്ല.

നവംബര്‍ 30ന് ആരംഭിച്ച ടൂര്‍ണമെന്റിന്റെ ആദ്യഘട്ടത്തില്‍ കളി ടെലിവിഷനില്‍ കണ്ടവരുടെ എണ്ണം വളരെ കുറവാണ്. എസ്സാര്‍ ഗ്രൂപ്പിന്റെ സീ ടെലിവിഷന്‍ വഴിയാണ് കളി സംപ്രേക്ഷണം ചെയ്യുന്നത്. സീ കേബിള്‍ ശൃംഖലയുടെ കീഴിലുളള വരിക്കാരുടെ എണ്ണം പരിതാപകരമാം വിധം കുറവായതും ഇതിന് ഒരു കാരണമാണ്.

ആദ്യത്തെ മൂന്നു കളികളും കൂടി സീ ടിവിയിയ്ക്ക് ആകെ ഉണ്ടാക്കിയ റേറ്റിംഗ് 0.5 മാത്രമാണ്. കോടികള്‍ ചെലവിട്ട് ആര്‍ഭാടപൂര്‍വം പരസ്യം ചെയ്തിട്ടാണ് ഈ അവസ്ഥ. സിനിമാ താരങ്ങളെ വരെ വെച്ചാണ് ഐസിഎല്‍ പരസ്യം ചെയ്തത്.

മുംബെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എമാപ് എന്ന റേറ്റിംഗ് കമ്പനിയുടെ റിപ്പോര്‍ട്ടിലാണ് ഐസിഎല്‍ ക്രിക്കറ്റ് മത്സരങ്ങളുടെ ടെലിവിഷന്‍ റേറ്റിംഗ് ഉളളത്. മൂന്നു മത്സരങ്ങളിലും കൂടി കാണികള്‍ ആകെ ചെലവിട്ട ശരാശരി സമയം വെറും എട്ടു മിനിട്ടാണ്. ആദ്യഘട്ട മത്സരങ്ങളില്‍ കാണികളുടെ താല്‍പര്യം ഉണര്‍ത്തുന്നതില്‍ സീ ടിവിയും എസ്സാര്‍ ഗ്രൂപ്പും പരാജയപ്പെട്ടുവെന്നാണ് ഈ റിപ്പോര്‍ട്ട് കാണിക്കുന്നത്.

മുംബെ ചാമ്പ്യന്‍മാരും ഹൈദരാബാദ് ഹീറോസുമായി നടന്ന മത്സരത്തിന്റെ റേറ്റിംഗ് ഒന്നാണ്.എന്നാല്‍ ഈ മത്സരം സീയുടെ നെറ്റ് വര്‍ക്കിലുളള 28 ചാനലുകളില്‍ കാണിച്ചതിനാലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സീ സ്പോര്‍ട്ട്സിലെ കാഴ്ചക്കാരുടെ റേറ്റിംഗ് വെറും 0.2 ശതമാനം മാത്രമാണ്.

എന്നാല്‍ രാജ്യത്തെ ആകെ കേബിള്‍ ശൃംഖലയുടെ വെറും ഒരു ശതമാനം മാത്രമാണ് സീ കേബിള്‍ ഉളളതെന്ന സത്യവും വിസ്മരിക്കരുതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കേബിള്‍ കണക്ഷനുളള 76 ദശലക്ഷം വീടുകളില്‍ സീ കേബിള്‍ 10 ദശലക്ഷം വീടുകളിലാണ് ഉളളത്.

ഏറ്റവുമധികം വരിക്കാരുളള രണ്ടാമത്തെ ഡിടിഎച്ച് ദാദാക്കളായ ടാറ്റാ സ്കൈയില്‍ സീ ചാനലുകള്‍ ഇല്ലാത്തതും എസ്സാര്‍ ഗ്രൂപ്പിന് തിരിച്ചടിയാണ്. 1.5 ദശലക്ഷം വരിക്കാരാണ് ടാറ്റാ സ്കൈയ്ക്കുളളത്.

ഇന്ത്യയില്‍ ഈ അടുത്ത കാലത്ത് സംപ്രേക്ഷണം ചെയ്ത ക്രിക്കറ്റ് മത്സരങ്ങളില്‍ ഏറ്റവും കുറഞ്ഞ ടെലിവിഷന്‍ പ്രേക്ഷകര്‍ ഉളള ടൂര്‍ണമെന്റായി മാറുകയാണ് ഐസിഎല്‍ ട്വെന്റി ട്വെന്റി മത്സരങ്ങള്‍.

ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനത്തിനു ശേഷം നടന്ന ഇന്ത്യാ ബംഗ്ലാദേശ് മത്സരങ്ങള്‍ക്കും ഇതിനെക്കാള്‍ മെച്ചപ്പെട്ട റേറ്റിംഗ് ഉണ്ടായിരുന്നു. നിയോ സ്പോര്‍ട്ട്സ് സംപ്രേക്ഷണം ചെയ്ത ആ മത്സരങ്ങളുടെ റേറ്റിംഗ് 0.5നും 0.7നും ഇടയ്ക്കായിരുന്നു.

എന്നാല്‍ അതിനു ശേഷം ഇന്ത്യാക്കാരുടെ ക്രിക്കറ്റ് താല്‍പര്യം വീണ്ടും കൂടിയെന്ന് ഇന്ത്യാ പാകിസ്താന്‍ പരമ്പര തെളിയിക്കുന്നു. ടെസ്റ്റ് മത്സരങ്ങളുടെ റേറ്റിംഗ് 2.4 ആയി ഉയര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സീ കേബിള്‍ വരിക്കാരുടെ എണ്ണം ഗണ്യമായി കൂട്ടിയില്ലെങ്കില്‍ ഐസിഎല്ലിന് തിരിച്ചടി നേരിടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

എന്നാല്‍ ഈ കണക്കുകളോട് സീ വക്താക്കള്‍ യോജിക്കുന്നില്ല. ഐസിഎല്‍ മത്സരങ്ങള്‍ സീ കേബിള്‍ ശൃംഖല വഴി 125 രാജ്യങ്ങളില്‍ എത്തിച്ചത് നേട്ടമാണെന്ന് അവര്‍ പറയുന്നു. ഇത്തരത്തില്‍ ആദ്യത്തെ സംരംഭമാണിത്. അതിന്റേതായ പ്രതിസന്ധികളും ഉണ്ടാകും. എന്നാല്‍ അത് പരിഹരിക്കപ്പെടും.

ഡിസംബര്‍ അഞ്ചു മുതല്‍ തങ്ങള്‍ ടെലിവിഷന്‍ പരസ്യങ്ങള്‍ നല്‍കിത്തുടങ്ങുമെന്ന് എസ്സെല്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആശിഷ് കൗള്‍ അറിയിച്ചു.

ബിസിസിഐയ്ക്ക് ബദലായി ഐസിഎല്‍ എന്ന ആശയം ഈ വര്‍ഷം ഏപ്രിലിലാണ് എസ്സെല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്ര മുന്നോട്ടു വെച്ചത്. പല വമ്പന്‍ കളിക്കാരെയും ഐസിഎല്‍ വന്‍തുക കൊടുത്ത് നേടുകയും ചെയ്തു. ഫുട്ബാള്‍ ക്ലബുകള്‍ പോലെ ക്രിക്കറ്റ് ക്ലബുകള്‍ക്കും രൂപം നല്‍കുക എന്ന ലക്ഷ്യമാണ് ഐസിഎല്ലിനുളളത്.

ബ്രയന്‍ലാറ, ക്രിസ് കെയിന്‍സ് എന്നിവര്‍ക്കു പുറമെ ഇന്ത്യയില്‍ നിന്നും റോഹന്‍ ഗവാസ്കര്‍, ദിനേശ് മോംഗിയ എന്നിവരും ഐസിഎല്ലിനു വേണ്ടി പാഡണിയുന്നുണ്ട്.

Story first published: Wednesday, December 7, 2011, 14:15 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+