രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച
അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ സമീപ കാലത്തെ ഏറ്റവും വലിയ ബാറ്റിംഗ് തകര്‍ച്ച നേരിടുന്നു.
76 റണ്‍സ് നേടുന്നതിനിടെ ഇന്ത്യയുടെ വിലപ്പെട്ട എട്ടു വിക്കറ്റുകള്‍ നഷ്ടമായി. പുറത്തായ ഏഴു പേര്‍ക്കും രണ്ടക്കം തികയ്‌ക്കാനായില്ല. ഇര്‍ഫാന്‍ പത്താന്‍ (21), രുദ്രപ്രതാപ് സിങ്ങ് (0) എന്നിവരാണ് ക്രീസില്‍.
വസീ ജാഫര്‍ (9), സേവാഗ് (6), ലക്ഷ്‌മണ്‍ (3), ഗാംഗുലി (0), ധോണി (14), കുംബ്ലെ (0), ഹര്‍ഭജന്‍ സിങ് (1), എം.എസ് ധോണി (14), എന്നിവരാണ് പുറത്തായത്.
3 വിക്കറ്റുകള്‍ വീതം സ്വന്തമാക്കിയ മക്കായ എന്‍ടിനിയും ഡെയ്‌ല്‍ സ്‌റ്റെയിനുമാണ് ഇന്ത്യയുടെ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.
സച്ചിന് പകരം ഇര്‍ഫാന്‍ പത്താനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്ക് മൂലം ഇഷാന്ത് ശര്‍മ്മയെ രണ്ടാം ടെസ്റ്റില്‍ നിന്നും ഒഴിവാക്കിയി. ഫിറ്റ്‌നസ് പ്രശ്‌നത്തെ തുടര്‍ന്ന് കളിയ്‌ക്കാന്‍ സാധ്യതയില്ലെന്ന് കരുതിയ കുബ്ലെ തന്നെയാണ് ടീമിനെ നയിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications