മൊഹാലി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് വിജയം. ജയിക്കാന്‍ 144 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇതോടെ മൂന്ന് ടെസ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലായി.
32.6 ഓവറിലാണ് ഇന്ത്യ ജയിക്കാനാവശ്യമായ സ്കോര്‍ അടിച്ചെടുത്തത്. സ്കോര്‍ 39ല്‍ നില്‍ക്കെ17 റണ്‍സെടുത്ത ഓപ്പണര്‍ വസീം ജാഫറിന്റെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ഓപ്പണര്‍ വീരേന്ദ്ര സെവാഗും രാഹുല്‍ ദ്രാവിഡും അനായാസമായി ലക്ഷ്യം കണ്ടു. സെവാഗ് 89 പന്തില്‍ നിന്ന് 76 റണ്‍സെടുത്ത് പരമ്പരയിലാദ്യമായി ഫോം കണ്ടെടുത്തു. ദ്രാവിഡ് 42 റണ്‍സ് നേടി.