ടീം ഇന്ത്യ പാകിസ്താനെ തകര്‍ക്കും: പോണ്ടിങ്
അഹമദാബാദ്: അങ്ങനെ മത്സരം കഴിഞ്ഞപ്പോള്‍ റിക്കി പോണ്ടിങ് കാലുമാറി, ഇപ്പോള്‍ ലോകകപ്പ് ഇന്ത്യ തന്നെ നേടുമെന്നാണ് ആസ്‌ത്രേലിയയുടെ ക്യാപ്റ്റനായ പോണ്ടിങ് പറയുന്നത്. ഇന്ത്യ- ആസ്‌ത്രേലിയ മത്സരത്തിന് മുമ്പ് പോണ്ടിങ് എന്തെന്ത് അവകാശവാദങ്ങളും പോര്‍വിളികളുമായിരുന്നു നടത്തിയിരുന്നത്. ടീം ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുകുത്തിയതോടെ ഇന്ത്യയെക്കുറിച്ചുള്ള പോണ്ടിങിന്റെ സകലസംശയങ്ങളും മാറിയിരിക്കുന്നു.

അഹമ്മദാബാദില്‍ നടന്ന ക്വാട്ടര്‍ഫൈനല്‍ മത്സരത്തിന്‌ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കപ്പ് നേടാന്‍ സാധ്യത ഇന്ത്യയ്ക്കാണെന്ന് പോണ്ടിങ് വിലയിരുത്തിയത്. ഇന്ത്യയുടേത് അതിശക്തമായ ബാറ്റിങ് ലൈനപ്പാണ്. മികച്ച കളി പുറത്തെടുത്തിട്ടും ഞങ്ങള്‍ക്ക് അവരെ തോല്‍പ്പിക്കാനായില്ല. മത്സരം പുരോഗമിക്കുംതോറും തോല്‍പ്പിക്കാന്‍ പ്രയാസമുള്ള ടീമായി ഇന്ത്യ മാറി.സെമിയില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിക്കുമെന്നും കിരീടം നേടുമെന്നും എനിക്കുറപ്പുണ്ട്'-പോണ്ടിങ് പറഞ്ഞു. ഒന്നാന്തരം ടീം ഗെയിമാണ് ഇന്ത്യ കളിച്ചത്. വിജയം അവര്‍ അര്‍ഹിച്ചതുമാണ്. ഞങ്ങള്‍ ജയിക്കാനുള്ള കളിയൊന്നും കളിച്ചില്ല. ക്വാര്‍ട്ടര്‍ ഫൈനല്‍ തോല്‍വിക്കു പിന്നാലെ പത്ര സമ്മേളനത്തില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ പറഞ്ഞു.
തുടര്‍ച്ചയായി രണ്ടു പരാജയം വഴങ്ങേണ്ടി വന്നതില്‍ വേദനയുണ്ട്. പക്ഷേ, ആസ്‌ത്രേലിയന്‍ ക്രിക്കറ്റിലെ ഒരു യുഗാന്ത്യമാണിതെന്നൊന്നും പോണ്ടിങ്ങ് പറയുന്നില്ല. അത്തരം വിലയിരുത്തല്‍ വളരെ അപക്വമായിരിക്കും. തോറ്റെങ്കിലും വിജയത്തില്‍ നിന്നു ഞങ്ങള്‍ ഏറെ അകലെയൊന്നുമായിരുന്നില്ല.-പോണ്ടിങ് പറഞ്ഞു.
ഇതു തന്റെ അവസാന ലോകകപ്പായിരുന്നെന്നു പ്രഖ്യാപിച്ച പോണ്ടിങ്, പക്ഷേ, ഏകദിന ക്രിക്കറ്റ് മതിയാക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications