ഇന്ത്യ വെസ്റ് ഇന്റീസില്‍ നാല് ടെസ്റുകള്‍ കളിക്കും
സെന്റ് ജോണ്‍സ്: 2006 മെയ്, ജൂണ്‍ മാസങ്ങളില്‍ ഇന്ത്യ വെസ്റ് ഇന്റീസില്‍ നാല് ടെസ്റുകള്‍ കളിക്കും. പര്യടനത്തില്‍ നാല് ടെസ്റുകള്‍ ഉള്‍പ്പെടുത്തിയ വെസ്റ് ഇന്റീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ പട്ടിക ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിച്ചു.
മൂന്ന് ടെസ്റുകള്‍ മതിയെന്ന നിലപാടിലായിരുന്നു നേരത്തെ ബിസിസിഐ. നാല് ടെസ്റുകള്‍ ഉള്‍പ്പെടുത്തണമെന്ന വെസ്റ് ഇന്റീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദേശം ബിസിസിഐ അംഗീകരിക്കുകയായിരുന്നു.
നാല് ടെസ്റുകള്‍ക്കു പുറമെ ഇന്ത്യന്‍ ടീം വെസ്റിന്റീസില്‍ അഞ്ച് ഏകദിന മത്സരങ്ങളും കളിക്കും. മെയ് 12ന് ടീം വെസ്റ് ഇന്റീസിലെത്തും.
മെയ് 16,18, 20, 23, 26, തീയതികളിലാണ് ഏകദിന മത്സരങ്ങള്‍ നടക്കുന്നത്. ആദ്യത്തെ മൂന്ന് ഏകദിനങ്ങള്‍ ജമൈക്കയിലും നാലാം ഏകദിനം സെന്റ് കിറ്റ്സിലും അഞ്ചാം ഏകദിനം ട്രിനിഡാഡിലും നടക്കും. ജൂണ്‍ 2-6, 10-14, 22-26, ജൂണ്‍ 30-ജൂലൈ നാല് തീയതികളിലാണ് ടെസ്റുകള്‍ നടക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications