Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്ക് 225 റണ്‍സിന്റെ ലീഡ്

ജമൈക്ക: ഹര്‍ഭജന്‍സിംഗിന്റെ സ്പിന്‍ മായാജാലത്തിനു മുന്നില്‍ മുട്ടുമടക്കിയ വെസ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് മികച്ച ലീഡ്. രണ്ടാം ഇന്നിംഗ്സിലും മറ്റു കളിക്കാര്‍ കളി മറന്നപ്പോള്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ക്ഷമാപൂര്‍വം ബാറ്റ് വീശിയതയാണ് ഇന്ത്യയെ വന്‍തകര്‍ച്ചയില്‍ നിന്ന് പ്രതിരോധിച്ചത്.

രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആറിന് 128 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഒന്നാം ഇന്നിംഗ്സിലെ രക്ഷാപ്രവര്‍ത്തകരായ ദ്രാവിഡും (62) അനില്‍ കുംബ്ലെ(2)യുമാണ് ക്രീസില്‍.

ഓപ്പണര്‍മാരായ വസീം ജാഫറും (ഒന്ന്) സെവാഗും (നാല്) ഒന്നാം ഇന്നിംഗ്സിലേതു പോലെ രണ്ടാം ഇന്നിംഗ്സിലും എളുപ്പം വെസ്റ് ഇന്‍ഡീസ് പേസ് ബൗളിംഗിനു മുന്നില്‍ കീഴടങ്ങി. ലക്ഷ്മണ്‍ (16), യുവരാജ്സിംഗ് (13), ധോണി (6), കെയ്ഫ് (19) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോര്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജെറോം ടെയ്ലറാണ് രണ്ടാം ഇന്നിംഗ്സിലും ആഞ്ഞടിച്ചത്.

നേരത്തെ അഞ്ച് വിക്കറ്റെടുത്ത ഹര്‍ഭജന്‍സിംഗിന്റെ സ്പിന്‍ മാന്ത്രികതക്കു മുന്നില്‍ 103 റണ്‍സിന് വെസ്റ് ഇന്‍ഡീസ് അടിയറവ് പറഞ്ഞു. 97 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യക്കു ലഭിച്ചത്. ഒരു വിന്‍ഡീസ് ബാറ്റ്സ്മാനും അര്‍ധശതകം തികയ്ക്കാനാവാതെ പോയ ഇന്നിംഗ്സില്‍ ഡാരന്‍ ഗംഗ(40) ആയിരുന്നു ടോപ് സ്കോറര്‍.

Story first published: Wednesday, December 7, 2011, 14:17 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+