മുംബൈ: അടുത്ത മാസം ആരംഭിക്കുന്ന വെസ്റ് ഇന്‍ഡീസിനെതിരായ ടെസ്റ് പരമ്പരയിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. യുവതാരങ്ങളായ സുരേഷ് റെയ്നയും വി.ആര്‍.വി.സിംഗും ടീമില്‍ ഇടം കണ്ടെത്തി.
പ്രതീക്ഷിച്ചതു പോലെ മുതിര്‍ന്ന താരങ്ങളായ അനില്‍ കുംബ്ലെയെയും വി.വി.എസ്.ലക്ഷ്മണിനെയും ടെസ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്പിന്നര്‍ രമേഷ് പൊവാറും ടീമില്‍ ഇടം പിടിച്ചു. ദിനേശ് കാര്‍ത്തികാണ് രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍.
ടീം: രാഹുല്‍ ദ്രാവിഡ് (ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ്, വി.വി.എസ്.ലക്ഷ്മണ്‍, യുവരാജ്സിംഗ്, മുഹമ്മദ് കെയ്ഫ്, വസീം ജാഫര്‍, സുരേഷ് റെയ്ന, എം.എസ്.ധോണി, ഹര്‍ഭജന്‍സിംഗ്, അനില്‍ കുംബ്ലെ, ഇര്‍ഫാന്‍ പഠാന്‍, എസ്.ശ്രീശാന്ത്, മുനഫ് പട്ടേല്‍, വി.ആര്‍.വി.സിംഗ്, രമേഷ് പൊവാര്‍, ദിനേശ് കാര്‍ത്തിക്.
ടെസ്റ് പരമ്പരയില്‍ നാല് മത്സരങ്ങളാണുള്ളത്.