For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ ആദ്യം പാകിസ്താനോട്

By Soorya Chandran

ദില്ലി: അടുത്ത ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം പരമ്പരാഗത വൈരികളായ പാകിസ്താനോടയിരിക്കും. 2015 ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 29 വരെ ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലുമായാണ് ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങള്‍.

ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡില്‍ വച്ചാണ് ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം നടക്കുക. ആദ്യ ദിനം ന്യൂസിലാന്‍ഡ് ശ്രീലങ്കക്കെതിരെയും ആസ്‌ട്രേലിയ ഇംഗ്ലണ്ടിനെതിരേയും മത്സരിക്കും. രണ്ടാം ദിനമായ 2015 പെബ്രുവരി 15 നാണ് ഇന്ത്യ-പാക് മത്സരം.

ICC Cricket World Cup 2015 Logo

ഇന്ത്യ ഇത്തവണ പൂള്‍ ബിയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇന്ത്യയെ കൂടാതെ ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്വെ, അയര്‍ലണ്ട് എന്നിവയാണ് മറ്റ് ടീമുകള്‍. യോഗ്യത മത്സരങ്ങളിലൂടെ എത്തുന്ന ഒരു ടീമു കൂടി പൂള്‍ ബി യില്‍ ഉണ്ടാകും.

പൂള്‍ എയില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ശ്രീലങ്ക, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് എന്നീ ടീമുകളും യോഗ്യത മത്സരങ്ങളില്‍ നിന്ന് എത്തുന്ന രണ്ട് ടീമുകളും കൂടി ഉണ്ടാകും.

28 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് കൈപ്പിടിയില്‍ ഒതുക്കിയതിന്റെ ആവേശത്തിലാണ് ഇപ്പോഴും ടീം ഇന്ത്യ. ഹോം ഗ്രൗണ്ടില്‍ 2011 ല്‍ നടന്ന ഫൈനല്‍ ഇന്നലെ നടന്നതുപോലെയുണ്ടെന്നാണ് സ്‌കിപ്പര്‍ മഹേന്ദ്ര സിങ് ധോണി പറയുന്നത്. ഐസിസി ചാമ്പ്യന്‍സ് ട്രോഫി കൂടി സ്വന്തമാക്കിയതോടെ ഇന്ത്യന്‍ ആവേശം കൊടുമുടിയില്‍ എത്തിയിരിക്കുകയാണ്.

ആസ്‌ട്രേലിയയിലും സിംബാബ്വേയിലുമായുള്ള 14 വേദികളിലാണ് 2015 ലെ ക്രിക്കറ്റ് ലോകകപ്പ് നടക്കു. ആകെ 49 മത്സരങ്ങള്‍. 2015 മാര്‍ച്ച് 29 ന് ഫൈനല്‍ ഓസ്‌ട്രേലിയയിലെ ചരിത്രമുറങ്ങുന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. ഡേ ആന്‍ഡ് നൈറ്റ് ആയിരിക്കും ഫൈനല്‍ മാച്ച്.

Story first published: Tuesday, July 30, 2013, 15:29 [IST]
Other articles published on Jul 30, 2013
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+