Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇത്തവണ സച്ചിന്‍ കസറും

Tendulkar
കൊല്‍ക്കത്ത: വെസ്റ്റ്ഇന്‍ഡീസിനെതിരേയുളള രണ്ടാം ടെസ്റ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സെഞ്ച്വറികളുടെ സെഞ്ച്വറി നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍. ആദ്യ ടെസ്റ്റില്‍ സച്ചിന്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് അവരെ കൊണ്ടെത്തിച്ചത്.

രണ്ടാം ടെസ്റ്റിലും വിജയിച്ച് മൂന്നു മല്‍സരങ്ങളുള്ള പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യന്‍ നിര കിണഞ്ഞു പരിശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്. തിങ്കളാഴ്ച ആരംഭിക്കുന്ന മല്‍സരത്തില്‍ വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ എന്നിവരുടെ താരതമ്യേന മികച്ച ഫോം ഇന്ത്യക്കനുകൂലമായ ഘടകമാണ്.

അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഒമ്പത് വിക്കറ്റ് നേടി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ അശ്വിന്‍ രണ്ടാം ടെസ്റ്റിലും അപകടകാരിയാവാനുള്ള എല്ലാ സാധ്യതകളുമുണ്ട്. വിവാഹത്തിനുശേഷം ഞായറാഴ്ച അശ്വിന്‍ ടീമിനൊപ്പം ചേര്‍ന്നു.

അതേ സമയം വിന്‍ഡീസ് ബാറ്റിങ് നിരയില്‍ ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍ ഒഴികെ ആരും സ്ഥിരതയുളള പ്രകടനം നടത്തുന്നില്ല. കീരെന്‍ പവല്‍, ഡാരന്‍ ബ്രാവോ, മാര്‍ലോണ്‍ സാമുവല്‍സ് എന്നിവര്‍ക്ക് ബാറ്റിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ വിന്‍ഡീസിന് ശക്തരായ ഇന്ത്യക്ക് ഭീഷണി ഉയര്‍ത്താന്‍ കഴിയുകയുളളു.

Story first published: Wednesday, December 7, 2011, 14:46 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+