Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓറഞ്ചും ഇന്ത്യയ്ക്ക് പുളിച്ചു

ദില്ലി: ഹോളണ്ടിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പ് ബി മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹോളണ്ട് 189 റണ്‍സിന് എല്ലാവരും പുറത്തായി. കളി തീരാന്‍ 81 പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം കണ്ടു.

Yuvaraj Singh

സ്‌കോര്‍ ബോര്‍ഡിലെ ഈ കണക്കുകള്‍ക്കപ്പുറം ഇന്ത്യയെ അത്യാവശ്യം വിറപ്പിച്ചാണ് ഓറഞ്ച് പട കീഴടങ്ങിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹോളണ്ട് നന്നായി തുടങ്ങിയെങ്കിലും ഓപ്പണര്‍മാരായ എറിക് സ്വാര്‍സിസ്‌കിയും വെസ്ലി ബാരേസിയും പുറത്തായതോടെ അവരുടെ പതനം ആരംഭിച്ചു. 15.2 ഓവറില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഓപ്പണറായ സ്വാര്‍സിന്‍സ്‌കി(28) പുറത്തായത്.

ഓപ്പണിംഗ് ബൗളര്‍മാരായ സഹീര്‍ഖാനെയും ആശിഷ് നെഹ്‌റയെയും ചങ്കൂറ്റത്തോടെ നേരിട്ട സ്വാര്‍സിന്‍സ്‌കിയും ബരേസിയും(26) സ്പിന്നര്‍മാര്‍ക്കുമുന്നിലാണു വീണത്. സ്വാര്‍സിന്‍സ്‌കിയെ ചൗള ബൗള്‍ഡാക്കിയപ്പോള്‍ ബരേസിയെ യുവരാജ് എല്‍ബിഡബ്ല്യുവില്‍ കുടുക്കി. മധ്യനിര ബാറ്റ്‌സ്മാന്മാര്‍ക്ക് കാര്യമായി പോരാടാന്‍ സാധിക്കാതെവന്നതോടെ ഏഴിന് 127 എന്നനിലയിലേക്ക് അവര്‍ വീണു.

ഇന്ത്യക്കു വേണ്ടി സഹീര്‍ ഖാന്‍ മൂന്നു വിക്കറ്റും പീയുഷ് ചൗളയും യുവരാജ് സിംഗും രണ്ടു വിക്കറ്റ് വീതവുമെടുത്തു. എങ്കിലും ഇന്ത്യന്‍ ബൗളിങ് നിരയുടെ ദൗര്‍ബല്യം തുറന്നുകാട്ടാന്‍ പലപ്പോഴും ഹോളണ്ട് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിഞ്ഞിരുന്നു.

മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് സച്ചിന്‍ തെണ്ടുല്‍ക്കറും(29) വീരേന്ദര്‍ സേവാഗും(37) ഇന്ത്യക്കു മികച്ച തുടക്കമാണ് നല്‍കിയത്. 7.3 ഓവറില്‍ 69 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് അവര്‍ പിരിഞ്ഞത്. ഇന്ത്യ അനായാസ ജയത്തിലേക്ക് നീങ്ങുമെന്ന തോന്നലുണ്ടാക്കിയപ്പോഴായിരുന്നു ഹോളണ്ട് അവരുടെ ശൗര്യം പുറത്തെടുത്തത്.

സേവാഗിനെ പുറത്താക്കി സീലാറാണ് ഇന്ത്യയ്ക്ക് ആദ്യപ്രഹരമേല്‍പ്പിച്ചത്. 26 പന്തില്‍ അഞ്ചു ബൗണ്ടറിയും രണ്ട് സിക്‌സുമടങ്ങുന്നതാണു സെവാഗിന്റെ ഇന്നിംഗ്‌സ്. സെവാഗിന്റെ പുറത്താകലിനെത്തുടര്‍ന്ന്, പതിവ് തെറ്റിച്ച് ഗൗതം ഗംഭീറിനുപകരം യൂസഫ് പഠാനെയാണ് ധോണി അയച്ചത്. എന്നാല്‍, ഈ തീരുമാനം പിഴച്ചു. 11 റണ്‍സെടുത്ത് പഠാന്‍ മടങ്ങി.

അതിനിടെ, സച്ചിന്‍ ലോകകപ്പില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി. ഡോഷെയുടെ പന്തുകളില്‍ തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടിക്കൊണ്ട് 2000 തികച്ച സച്ചിന്‍ പക്ഷേ, സീലാറിനെതിരേ കൂറ്റനടിക്കുമുതിര്‍ന്ന് ലോംഗ് ഓണില്‍ ക്യാച്ച് നല്‍കി മടങ്ങി. സച്ചിന്റെയും പഠാന്റെയും പിന്‍വാങ്ങലിനുശേഷം ക്രീസില്‍ ഒത്തുചേര്‍ന്ന വിരാട് കോഹ്‌ലിയും ഗൗതം ഗംഭീറും ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തുമെന്നു തോന്നിപ്പിച്ചു. എന്നാല്‍, കോഹ്‌ലി 12-ഉം ഗംഭീര്‍ 28 റണ്‍സുമായും പവലിയനിലേക്കു മടങ്ങിയതോടെ ഇന്ത്യന്‍ ആരാധകര്‍ അസ്വസ്ഥരായി. എന്നാല്‍ മോശം പന്തുകള്‍ തിരഞ്ഞെടുത്ത് കളിച്ച യുവ്‌രാജ് ഉത്തരവാദിത്വത്തോടെ ഇന്ത്യയെ ജയത്തിലെത്തിച്ചു. കൂട്ടിനായി ക്യാപ്റ്റന്‍ ധോണിയും ഉണ്ടായിരുന്നു. അര്‍ധ സെഞ്ചുറിയോടെ യുവ്രാജ് സിംഗും (73 പന്തില്‍ 51) നായകന്‍ എം.എസ്. ധോണിയും (19) പുറത്താകാതെനിന്നു. രണ്ടു വിക്കറ്റെടുത്തു ബൗളിംഗിലും തിളങ്ങിയ യുവ്രാജ് സിങാണ് മത്സരത്തിലെ കേമന്‍.10 ഓവറില്‍ 53 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ വീഴ്്ത്തിയ പീറ്റര്‍ സീലാറാണ് ഹോളണ്ടിന്റെ ബൗളിംഗ് നിരയില്‍ തിളങ്ങിയത്.

Story first published: Wednesday, December 7, 2011, 14:40 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+