മധുവിധു തീര്‍ന്നു; ഇന്ത്യ ഇനി വിയര്‍ക്കും
നാഗ്പൂര്‍: നടപ്പു ലോകകപ്പില്‍ ഇന്ത്യയുടെ മധുവിധുക്കാലം തീരുന്നു. ഇതുവരെ മത്സരിയ്ക്കാനിറങ്ങും മുമ്പെ വിജയം തങ്ങള്‍ക്കൊപ്പമെന്ന് ഇന്ത്യന്‍ ടീമും ആരാധകരും ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ അങ്ങനെയൊരു വിശ്വാസം ഇന്ത്യയ്‌ക്കൊപ്പമില്ല. അതേ ഇനിയെല്ലാം വന്‍വെല്ലുവിളി ഉയര്‍ത്തുന്ന മത്സരങ്ങള്‍.

ശനിയാഴ്ച ഉച്ചയ്ക്ക് നാഗ്പൂരില്‍ ഇന്ത്യ നേരിടുന്നത് ലോകകപ്പ് സാധ്യതകളില്‍ തങ്ങള്‍ക്കൊപ്പം പറഞ്ഞുകേട്ടിരുന്ന ദക്ഷിണാഫ്രിക്കയെയാണ്. വലിയ വെല്ലുവിളികളില്ലാതെ സെമിയില്‍ എത്തുമെന്ന് പ്രവചിപ്പിയ്ക്കപ്പെട്ടിരുന്ന ഈ ടീമുകള്‍ക്ക് പക്ഷേ ഇപ്പോള്‍ തങ്ങളുടെ ശക്തി തെളിയിക്കേണ്ട അവസ്ഥയാണ്.
ഇംഗ്ലണ്ടിനോട് തോല്‍വിയോട് സമമായ ടൈയും അയര്‍ലണ്ട്, ഹോളണ്ട് ടീമുകളോട് തപ്പിതടഞ്ഞുജയിച്ചതും ഇന്ത്യന്‍ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. മറുവശത്ത് വിന്‍ഡീസിനെതിരേയും ഹോളണ്ടിനെതിരെയും മിന്നുന്ന ജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിന് മുന്നില്‍ തകര്‍ന്നടിഞ്ഞത് ലോകകപ്പിലെ വന്‍ അട്ടിമറിയായി മാറി. 172 റണ്‍സെന്ന നിസാര വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിന് മുന്നില്‍ പരാജയപ്പെട്ടത് അവരുടെ ദൗര്‍ബല്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്നതായിരുന്നു.
ഈ സാഹചര്യത്തില്‍ ശനിയാഴ്ചത്തെ മത്സരം ജയിച്ച് തങ്ങളുടെ ശക്തിപ്രകടിപ്പിയ്ക്കാനായിരിക്കും ഇരുടീമുകളും ശ്രമിയ്ക്കുക.
ഒരു മാസം മുമ്പ് ഇന്ത്യ - ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ടെസ്റ്റില്‍ സമനില പിടിച്ചിരുന്നു. തുടര്‍ന്നു നടന്ന ഏകദിന പരമ്പര 3-2 ന് ആതിഥേയര്‍ സ്വന്തമാക്കി. ലോകകപ്പില്‍ മുഖാമുഖമെത്തുമ്പോള്‍ വിജയത്തിലൂടെ ഒരു മധുരപ്രതികാരത്തിനാവും നീലക്കുപ്പായക്കാര്‍ പൊരുതുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications