നോട്ടിങ്‌ഹാം: ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി ഇംഗ്ലണ്ടില്‍ വിമാനമിറങ്ങിയ ധോണിയ്‌ക്കും കൂട്ടര്‍ക്കും നാണം കെട്ട മടക്കം. ചാമ്പ്യന്‍സ് ടീമെന്ന ലേബലില്‍ രണ്ടാം ലോകകപ്പിനിറങ്ങിയ ടീം ഇന്ത്യ തുടര്‍ച്ചയായ മൂന്നാം പരാജയമാണ് ചൊവ്വാഴ്‌ച ഏറ്റുവാങ്ങിയത്.
ഇന്ത്യയുടെ വിടവാങ്ങല്‍ മത്സരമെന്ന് വിശേഷിപ്പിയ്‌ക്കപ്പെട്ട മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 12 റണ്‍സിനാണ് പരാജയപ്പെട്ടത്.
ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക നേടിയ 130 എന്ന ദുര്‍ബല സ്‌കോറിനെ പിന്തുടര്‍ന്ന ഇന്ത്യ യ്‌ക്ക് 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു വിക്കറ്റ് കൈയിലിരിയ്‌ക്കെ 118 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. 29 റണ്‍സ് നേടിയ രോഹിത് ശര്‍മ, യുവ്രാജ് സിങ്(25) ഗൗതം ഗംഭീര്‍(21) എന്നിവര്‍ക്കു മാത്രമാണ് അല്‍പമെങ്കിലും ചെറുത്ത് നില്‌ക്കാന്‍ കഴിഞ്ഞുള്ളൂ. മധ്യനിരയുടെ തകര്‍ച്ച തന്നെയാണ് പരാജയത്തിന് കാരണം.
മൂന്നു വിക്കറ്റ് നേടിയ സ്‌പിന്നര്‍ ജെഹാന്‍ ബോത്തയാണ് ഇന്ത്യയെ തകര്‍ത്തത്. സ്റ്റെയിന്‍ രണ്ട് വിക്കറ്റെടുത്തു. ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിന്റെ നെടുംതൂണായിരുന്ന ഡിവില്ലിയേഴ്‌സാണ് മാന്‍ ഓഫ് ദ മാച്ച്.