ന്യൂദില്ലി: പാകിസ്‌താനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യ 6 വിക്കറ്റിന് വിജയിച്ചു.
ടെസ്‌റ്റിന്റെ അവസാന ദിവസം ഏഴു വിക്കറ്റ് കയ്യിലിരിക്കെ 32 റണ്‍സ് വിജയ ലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യയ്‌ക്ക് ഗാംഗുലി (48)യുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്.
അനായാസമായി പാക് ബൗളര്‍മാരെ നേരിട്ട് സച്ചിന്‍ (56) ഇന്ത്യയെ വിജയ തീരത്തെത്തിച്ചു. ലക്ഷ്‌ണന്‍ ആറു റണ്‍സെടുത്ത് സച്ചിന് കൂട്ടായി നിന്നു. ഇതോടെ മൂന്ന് ടെസ്‌റ്റുകളുള്ള പരമ്പരിയില്‍ ഇന്ത്യ 1-0 ന്റെ ലീഡ് നേടി.
രണ്ട് ഇന്നിങ്ങ്സിലുമായി ഏഴു വിക്കറ്റുകള്‍ കൊയ്ത അനില്‍ കുംബ്ലെയാണ് കളിയിലെ കേമന്‍.
രണ്ടാമിന്നിങ്ങ്‌സില്‍ അക്തര്‍ ഒഴികെയുള്ള മറ്റ് പാക് ബൗളര്‍മാര്‍ക്കൊന്നും തിളങ്ങാനായില്ല. അക്തര്‍ നാലു വിക്കറ്റുകള്‍ നേടി.
ഇന്ത്യന്‍ ക്യാപ്‌റ്റനനായി സ്ഥാനമേറ്റ കുംബ്ലെ ആദ്യ ടെസ്‌റ്റില്‍ ഏഴു വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ഏറ്റവും കൂടുതല്‍ റണ്ണെടുക്കുന്ന രണ്ടാമത്തെ താരമെന്ന ബഹുമതി സച്ചിന്‍ തന്റെ പേരിലാക്കി.
ഓസീസ് താരമായിരുന്ന അലന്‍ ബോര്‍ഡറെയാണ് (11174 റണ്‍സ്) സച്ചിന്‍ മറികടന്നത്.