Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ Vs പാക്ക്: പോരാട്ടം കളിക്കളത്തില്‍

മൊഹാലി ലോകം ഉറ്റുനോക്കുന്ന മത്സരമായി മാറിയ ഇന്ത്യ-പാക് മത്സരത്തില്‍ ടോസ് ലഭിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ആദ്യം ബാറ്റ് ചെയ്യുന്ന ടീം 250-270 റണ്‍സ് നേടിയാല്‍ സ്‌കോര#് പിന്തുടരുന്ന ടീമിന് ഇത് ചേസ് ചെയ്യാന്‍ ബുദ്ധിമുട്ടാകുമെന്നാണ് നിരീഷണം.

ഇന്ത്യ Vs പാക്ക്: പോരാട്ടം കളിക്കളത്തില്‍

മൊഹാലി: കളിക്കളം പോര്‍ക്കളമായി മാറുന്ന ഇന്ത്യ-പാക് ലോകകപ്പ് സെമി ഫൈനലിന് ഏതാനും മണിക്കൂറുകള്‍ മാത്രം. പരമ്പരാഗത വൈരികളും അയല്‍വാസികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ കളിക്കളത്തിന്റെ ബൗണ്ടറികള്‍ കടന്ന് ലോകം ശ്രദ്ധിയ്ക്കുന്ന പോരാട്ടമായി മാറിയിരിക്കുന്നു. യുദ്ധങ്ങള്‍ എന്നും വൈരത്തിന് മാറ്റേകിയിട്ടേയുള്ളൂ. എന്നാല്‍ രാജ്യതന്ത്രത്തിലെ ക്രിക്കറ്റ് നയതന്ത്രം രാജ്യങ്ങള്‍ തമ്മിലുള്ള വൈരം ഉരച്ചുകളയുമെന്ന് പ്രതീക്ഷിയ്ക്കാം. കളിക്കളത്തിലെ മഹായുദ്ധത്തിലൂടെ അതാണ് ജനം പ്രതീക്ഷിയ്ക്കുന്നത്.

Afridi-Dhoni

പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ മൊഹാലി സ്‌റ്റേഡിയത്തിലെത്തുന്നത് ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങും യൂസഫ് റാസ ഗിലാനിയുമാണ്. ക്രിക്കറ്റിനെ നെഞ്ചിലേറ്റിയ ജനതയെ പ്രതിനിധീകരിച്ചാണ് രാഷ്ട്രനേതാക്കള്‍ അവിടെയെത്തുന്നത്. 2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം അറ്റുപോയ ഇന്ത്യപാക് നയതന്ത്രബന്ധം ഇവിടത്തെ കളിക്കളത്തില്‍ കൂട്ടിയിണക്കപ്പെടുമെന്ന് തന്നെയാണ് നേതാക്കള്‍ കരുതുന്നത്. ഓരോതവണ ലോകകപ്പില്‍ മുത്തമിട്ടവരാണ് ഇന്ത്യയും പാകിസ്ഥാനും. 1983ല്‍ കപിലിന്റെ ചെകുത്താന്മാര്‍ കപ്പുയര്‍ത്തിയതിന് ശേഷം ലോകകപ്പ് എന്നും നമുക്ക് സ്വപ്‌നം തന്നെയായിരുന്നു. അതിനൊരറുതി വരുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിയ്ക്കുന്നത്. ക്രിക്കറ്റിന്റെ ദൈവമായ സച്ചിന് ഒരു ലോകകപ്പ് സമ്മാനിയ്ക്കുമെന്നാണ് ധോണിയും കൂട്ടരും ആരാധകര്‍ക്ക് ഉറപ്പു നല്‍കിയിരിക്കുന്തന്.

ഇന്ത്യക്കൊപ്പമെത്താന്‍ എന്നും മത്സരയിക്കുന്ന പാകിസ്താന്‍ 92ല്‍ ഇമ്രാന്‍ ഖാനിലൂടെ വിശ്വവിജയികളായി. ഇതിന് ശേഷും അവര്‍ക്കും ലോകകപ്പ് മോഹമായി തന്നെ അവശേഷിയ്ക്കുന്നു. ഒത്തുകളിയും കൊഴിഞ്ഞുപോക്കും തമ്മിലടിയും ഭീകരാക്രമണങ്ങളുമെല്ലാം പാക് ക്രിക്കറ്റിനെ വേട്ടയാടുകയാണ്. ലോകം ക്രിക്കറ്റ് കളിയ്ക്കാന്‍ ഭയക്കുന്ന രാജ്യത്തേക്ക് ലോകകപ്പ് എത്തിയ്ക്കുക. ആഫ്രീദിയുടെയും കൂട്ടരുടെയും സ്വപ്‌നം അതാണ്.

ലീഗ് മത്സരങ്ങളില്‍ ശ്രീലങ്ക, ആസ്‌ത്രേലിയ എന്നീ കരുത്തരെ തോല്‍പ്പിച്ച പാകിസ്ഥാന് മുന്നില്‍ ക്വാര്‍ട്ടറില്‍ വിന്‍ഡീസാണ് വീണത്. ബൗളിങാണ് പാകിസ്താന്‍ വജ്രായുധം. കാമ്പില്ലാത്ത ബാറ്റിങ് നിര ദൗര്‍ബല്യം അതാണ്.

പ്രതീക്ഷിത ചാമ്പ്യന്‍മാരായെത്തിയ ഇന്ത്യ ഗ്രൂപ്പുതലത്തില്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. എന്നാല്‍ മൂന്നുവട്ടം ലോകചാമ്പ്യന്മാരായിരുന്ന ആസ്‌ത്രേലിയയെ ക്വാര്‍ട്ടറില്‍ കീഴടിക്കിയാണ് ഇന്ത്യ തങ്ങളുടെ വിശ്വരൂപം പുറത്തെടുത്തത്. മഹാരഥന്മാര്‍ അണിനിരക്കുന്ന ബാറ്റിനിര അതാണ് ഇന്ത്യയുടെ ശക്തി. കരുത്തില്ലാത്ത ബൗളിങാണ് ഇന്ത്യയ്ക്ക് വെല്ലുവിളിയാവുക.

ലോകകപ്പ് വേദികളില്‍ തങ്ങളെ ഒരിക്കല്‍പ്പോലും തോല്‍പ്പിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല എന്ന ആത്മവിശ്വാസവും ധോണിയ്ക്കും കൂട്ടര്‍ക്കുമുണ്ട്. ചരിത്രം ആവര്‍ത്തിയ്ക്കാന്‍ ഇന്ത്യ, തിരുത്താന്‍ പാകിസ്താനും. ബുധനാഴ്ച ജയിക്കുന്നവര്‍ നേടട്ടെ, ക്രിക്കറ്റ് ജയിക്കട്ടെ...

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+