Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്ക് 266 റണ്‍സ് വിജയലക്ഷ്യം

റാവല്‍പിണ്ടി: പാകിസ്ഥാനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് 266 റണ്‍സിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 49.2 ഓവറില്‍ 265 റണ്‍സെടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി.

ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്‍സമാമിന്റെ തീരുമാനം ശരിയായോ എന്ന സംശയം ജനിപ്പിക്കും വിധം പാകിസ്ഥാന്റെ മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തുന്നതില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിജയിച്ചു.

ഒരു ഘട്ടത്തില്‍ നാലിന് 68 എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍. തകര്‍ച്ചയില്‍ നിന്നും പാകിസ്ഥാനെ കരകയറ്റിയത് സലിംമാലിക്കും (95) യൂനിസ്ഖാനും (81) ചേര്‍ന്നുള്ള 102 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ്.

അവസാന ഓവറുകളില്‍ വീണ്ടും ആഞ്ഞടിച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ കൂറ്റന്‍ സ്കോറിലേക്കുള്ള പാകിസ്ഥാന്റെ കുതിപ്പിന് തടയിട്ടു. പാകിസ്ഥാന്റെ നാല് ബാറ്റ്സ്മാന്‍മാര്‍ റണ്ണൗട്ടാവുകയായിരുന്നു.

10 ഓവറില്‍ 43 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഇര്‍ഫാന്‍ പഠാനാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. അഗാര്‍കര്‍ രണ്ടും സഹീര്‍ഖാനും ഒന്നും വിക്കറ്റ് വീഴ്ത്തി.

Story first published: Wednesday, December 7, 2011, 14:17 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+