ലാഹോര്‍: ഇന്ത്യാ-പാക് മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു.
രണ്ടാംഏകദിനത്തില്‍ കളിച്ച ടീമില്‍ നിന്നും വീരേന്ദര്‍ സേവാഗ്, സഹീര്‍ ഖാന്‍ എന്നിവരെ ഒഴിവാക്കിയാണ് ഇന്ത്യ തിങ്കളാഴ്ചത്തെ മത്സരത്തിനിറങ്ങിയത്. പരിക്കേറ്റ സേവാഗിന് പകരം ഗൗതം ഗംഭീറിനേയും സഹീര്‍ ഖാന് പകരം രുദ്രപ്രതാപ് സിംഗിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാകിസ്ഥാന്‍ ഉമര്‍ ഗള്ളിന് പകരം യാസിര്‍ അരാഫത്തിനെ മൂന്നാംഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗദ്ദാഫി സ്റേഡിയത്തില്‍ പകലും രാത്രിയുമായാണ് മത്സരം നടക്കുന്നത്.