ഇന്ത്യക്ക് മികച്ച ഫാസ്റ് ബൗളര്‍ വേണം: ചാപ്പല്‍
ഫൈസലാബാദ്: ഇന്ത്യക്ക് മികച്ചൊരു ഫാസ്റ് ബൗളറെ വേണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗ്രെഗ് ചാപ്പല്‍ പറഞ്ഞു. ജനവരി 21 ശനിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്ക് മികച്ചൊരു ഫാസ്റ് ബൗളറില്ലാത്തതാണ് ആസ്ത്രേലിയന്‍ ടീമും ഇന്ത്യന്‍ ടീമും തമ്മിലുളള വ്യത്യാസം. ഏതു സാഹചര്യത്തിലും കളി ജയിക്കാനാകുമെന്നത് കൊണ്ട് ബൗളിംഗ് നിരയില്‍ ഒരു മികച്ച ഫാസ്റ് ബൗളറാണ് ഏറ്റവും അക്രമണകാരിയായ ആയുധം.
തന്റെ കാഴ്ചപ്പാടില്‍ ആസ്ത്രേലിയയാണ് ലോകത്തെ ഏററവും മികച്ച ടീം. അവരാണ് മികച്ച ടീമിനുള്ള ഉത്തമോദാഹരണം.
കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കുളളില്‍ ഇന്ത്യന്‍ ടീം ഏകദിനത്തിലും ടെസ്റിലും നേടിയ നേട്ടങ്ങളില്‍ താന്‍ സന്തോഷവാനാണ്. എന്നാല്‍ ഈ ടീമിന് നല്ല ഫാസ്റ് ബൗളര്‍ വേണം. ഫാസ്റ്ബൗളര്‍ക്കേ ഏതവസ്ഥയിലും കളി പിടിച്ചടക്കാനാകൂയെന്ന് ചരിത്രം തെളിയിക്കുന്നു. കുറച്ചു ബൗളര്‍മാരില്‍ മാത്രമാണ് നമ്മുടെ ശ്രദ്ധ. എന്നാല്‍ പ്രതീക്ഷിക്കാവുന്നതിലേറെ അവര്‍ ചെയ്തുകഴിഞ്ഞെന്നു ചാപ്പല്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications