Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ യുവരാജിനെ കളിപ്പിച്ചേക്കും

പോര്‍ട്ട് ഒഫ് സ്പെയിന്‍: വെസ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തോല്‍ക്കില്ലെന്ന് ഉറപ്പുവരുത്താന്‍ ഇന്ത്യ നാലാം ഏകദിനത്തില്‍ പരിക്കിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായി മോചിതനല്ലാത്ത യുവരാജ്സിംഗിനെ കളിപ്പിച്ചേക്കും.

പുറംവേദനയെ തുടര്‍ന്ന് മൂന്നാം ഏകദിനത്തില്‍ കളിക്കാതിരുന്ന യുവരാജിന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ടീം ഫിസിയോ ജോണ്‍ ഗ്ലോസ്റര്‍ പറഞ്ഞു. അതേ സമയം പുറംവേദനയുള്ളതിനാല്‍ യുവരാജിന് കളിക്കാനാവുമോയെന്ന് തീര്‍ത്തു പറയാനാവില്ലെന്ന് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

രണ്ടാം ഏകദിനത്തില്‍ മറ്റെല്ലാ ബാറ്റ്സ്മാന്‍മാരും പരാജയപ്പെട്ടപ്പോഴും ഉറച്ചുനിന്ന് പൊരുതിയ യുവരാജ് 93 റണ്‍സെടുത്തിരുന്നു. ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരായ ഏകദിന പരമ്പരയില്‍ മാന്‍ ഒഫ് ദി സീരിസായ യുവരാജിന്റെ പോരാട്ടവീര്യം ഇന്ത്യയെ പല കളികളിലും വിജയത്തിലേക്ക് നയിച്ചിരുന്നു.

ശ്രീലങ്കയുമായുള്ള ഏകദിന പരമ്പര മുതല്‍ വിജയം ശീലമാക്കിയ ഇന്ത്യക്കു വേണ്ടി മൂന്ന് സെഞ്ച്വറികളും ആറ് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 1050 റണ്‍സാണ് യുവരാജ് അടിച്ചുകൂട്ടിയത്.

Story first published: Wednesday, December 7, 2011, 14:19 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+