വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മൂന്നാം ടെസ്റ്റ്, ടീമില്‍ മാറ്റമില്ല

മുംബൈ: ഇംഗ്ലണ്ടിനെതിരേയുള്ള രണ്ടാം ടെസ്റ്റില്‍ നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയതിന് മഹേന്ദ്രസിങ് ധോണിയും കൂട്ടരും ഏറെ പഴി കേള്‍ക്കേണ്ടി വന്നെങ്കിലും ടീമില്‍ മാറ്റം വേണ്ടെന്ന് സെലക്ടര്‍മാര്‍ തീരുമാനിച്ചു. മുംബൈയില്‍ നടന്ന മത്സരത്തില്‍ പത്തുവിക്കറ്റിനാണ് ഇന്ത്യ തോറ്റത്. മൂന്നാം ടെസ്റ്റ് ഡിസംബര്‍ ആദ്യവാരം കൊല്‍ക്കത്തയില്‍ നടക്കും.

MS Dhoni

പരിക്കേറ്റ ഉമേഷ് യാദവിനു പകരം ഈദന്‍ ഗാര്‍ഡനില്‍ ബംഗാള്‍ മീഡിയം പേസര്‍ അശോക് ദിണ്ഡ കളിയ്ക്കും. ഡിസംബര്‍ 13 മുതല്‍ 17 വരെ നാഗ്പൂരിലാണ് നാലാമത്തെയും അവസാനത്തെയും ടെസ്റ്റ്. ഇപ്പോള്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍ സമനിലയിലാണ്. ഡിസംബര്‍ 23ന് ക്രിസ്തുമസ് അവധിക്കായി ഇംഗ്ലീഷ് താരങ്ങള്‍ നാട്ടിലേക്ക് തിരിക്കും. ജനുവരി മൂന്നിന് തിരിച്ചെത്തിയതിനുശേഷമാണ് രാജ്‌കോട്ട്, ധര്‍മശാല, റാഞ്ചി, മൊഹാലി, കൊച്ചി എന്നിവിടങ്ങളിലായുള്ള ഏകദിന മത്സരങ്ങള്‍.

ടീം: മഹേന്ദ്രസിങ് ധോണി(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ഗൗതം ഗംഭീര്‍, വിരേന്ദര്‍ സെവാഗ്, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‌ലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിങ്, എ രഹാനെ, മുരളി വിജയ്, അശ്വിന്‍, അശോക് ദിണ്ഡ, സഹീര്‍ഖാന്‍, പ്രഗ്യാന്‍ ഓജ, ഇശാന്ത് ശര്‍മ, ഹര്‍ഭജന്‍ സിങ്.

Story first published: Tuesday, November 27, 2012, 17:15 [IST]
Other articles published on Nov 27, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X