Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കൊച്ചി: ഇംഗ്ലണ്ടിനെതിരേയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 127 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലയിലെത്തി. രാജ്‌കോട്ടില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ട് ഒമ്പത് റണ്‍സിന് ജയിച്ചിരുന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം നിരാശപ്പെടുത്തുന്നതായിരുന്നു. ഓപ്പണര്‍മാരായ രഹാനെ നാലു റണ്‍സും ഗൗതം ഗംഭീര്‍ എട്ടു റണ്‍സുമെടുത്ത് എളുപ്പം പവലിയനിലേക്ക് മടങ്ങി. പക്ഷേ, തുടര്‍ന്നെത്തിയവര്‍ പിടിച്ചുനിന്നതോടെ സ്‌കോര്‍ ആറു വിക്കറ്റിന് 285 എന്ന നിലയിലേക്ക് ഉയര്‍ന്നു. നായകന്‍ മഹേന്ദ്ര സിങ് ധോണി 72ഉം രവീന്ദ്ര ജഡേജ പുറത്താകാതെ 61ഉം സുരേഷ് റെയ്‌ന 55ഉം യുവരാജ് സിങ് 32ഉം വിരാട് കോഹ്‌ലി 37ഉം റണ്‍സ് നേടി. ഇംഗ്ലണ്ടിനുവേണ്ടി ഫിന്‍, ഡെരന്‍ബാക് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Ravindra Jadeja

മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് 36 ഓവറില്‍ 158 എന്ന സ്‌കോറില്‍ തകര്‍ന്നടിച്ചു. 42 റണ്‍സ് നേടിയ കെവിന്‍ പീറ്റേഴ്‌സണായിരുന്നു ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഭുവനേശ്വര്‍ കുമാറിന്റെ മാസ്മരിക ബൗളിങാണ് കളിയില്‍ വഴിത്തിരിവായത്. കരിയറിലെ അഞ്ചാം ഏകദിനത്തിനിറങ്ങിയ ഭുവനേശ്വര്‍ പത്തോവറില്‍ രണ്ടു മേഡിനടക്കം 29 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.

ഏഴോവറില്‍ 39 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിനും മികച്ച പിന്തുണ നല്‍കി. രവീന്ദ്രജഡേജ രണ്ടും ഷാമി അഹമ്മദ് ഒരു വിക്കറ്റും നേടി. ബാറ്റിങിലും ബൗളിങിലും തിളങ്ങിയ രവീന്ദ്ര ജഡേജ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്. അടുത്ത മത്സരം 19ാം തിയ്യതി റാഞ്ചിയിലാണ്.

Story first published: Wednesday, January 16, 2013, 7:41 [IST]
Other articles published on Jan 16, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+