ഇന്ത്യയ്ക്ക് വന്‍ വിജയം
മൊഹാലി : രണ്ടാം ക്രിക്കറ്റ് ടെസ്റ്റില് ഇന്ത്യയ്ക്ക് ഗംഭീര വിജയം. 320 റണ്സിന് ആസ്ട്രേലിയയെ തോല്പ്പിച്ച ഇന്ത്യ പരന്പരയില് 1-0ന് മുന്നിലെത്തി. ബാംഗ്ലൂരില് നടന്ന ആദ്യ ടെസ്റ്റ് സമനിലയില് അവസാനിച്ചിരുന്നു.
കഴിഞ്ഞ ദിവസം 37 റണ്സ് നേടിയ ബ്രാഡ് ഹാഡിനെ പുറത്താക്കി സഹീര്ഖാനാണ് ഇന്ത്യയുടെ ചടങ്ങുകള് വേഗത്തിലാക്കിയത്. രണ്ടു റണ്സ് കൂടി ചേര്ക്കുന്നതിനിടെ കാമറൂണ് വൈറ്റിനെയും സഹീര് ധോണിയുടെ കൈകളിലെത്തിച്ചു.
തൊട്ടടുത്ത പന്തില് ബ്രെറ്റ്ലീയുടെ കുറ്റിയും പിഴുതതോടെ ആസ്ട്രേലിയയുടെ ആയുസ് അധികമൊന്നും നീളില്ലെന്ന് ഉറപ്പിച്ചിരുന്നു. ജോണ്സണും മൈക്കേല് ക്ലാര്ക്കും ചേര്ന്ന് നടത്തിയ ചെറുത്തു നില്പ്പ് അനിവാര്യമായ തോല്വിയില് നിന്ന് ആസ്ട്രേലിയയെ രക്ഷിക്കാന് പോന്നതായിരുന്നില്ല. ഒരറ്റത്ത് വിക്കറ്റ് വീഴുന്പോഴും ഏകനായി പൊരുതിയ ക്ലാര്ക്കിനെ പുറത്താക്കി അമിത് മിശ്ര ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ വിജയം സമ്മാനിച്ചു.
സ്കോര് കാര്ഡ് മലയാളത്തില്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
