സച്ചിനും കൂട്ടര്‍ക്കും അനുസരണയില്ലെന്ന് ചാപ്പല്‍
ചാപ്പല്‍ ബിസിസിഐയ്ക്ക് നല്‍കിയ റിപ്പോര്‍ട്ട് ഇന്ത്യയുടെ മുതിര്‍ന്ന താരങ്ങളെ വെട്ടിലാക്കിയിരിക്കുകയാണ്. സച്ചിനും ഗാംഗൂലിയും ഹര്‍ബജനും സെവാഗും യുവരാജുമൊക്കെ പ്രതിക്കൂട്ടിലാണ്. ദ്രാവിഡ് പക്ഷേ, ഈ പട്ടികയിലില്ല.
ഇക്കഴിഞ്ഞ ശ്രീലങ്കാ പര്യടനത്തില്‍ത്തന്നെ ടീം മാനേജര്‍ സഞ്ജയ് ജഗാലെ ഇക്കാര്യം ബിസിസിഐയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അന്ന് ഇതാരും മുഖവിലയ്ക്കെടുത്തില്ല.
ഇപ്പോള്‍ ചാപ്പലിന്റെ റിപ്പോര്‍ട്ടു കൂടി വന്നതോടെ കളി കാര്യമാകുമെന്നാണ് സൂചന. ക്രിക്കറ്റ് ബോര്‍ഡിനു മുന്നില്‍ ഇനി താരങ്ങള്‍ കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വരും.
ചാപ്പലിന്റെ പല നിര്‍ദ്ദേശങ്ങളും മുന്‍താരങ്ങള്‍ ധിക്കരിക്കുകയും നേരെ വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്തത്രേ. ഉദാഹരണത്തിന് ബംഗ്ലാദേശിനോടുളള കളിയില്‍ ടോസ് ലഭിച്ചാല്‍ ബൗളിംഗ് തിരഞ്ഞെടുക്കാനായിരുന്നു ചാപ്പലിന്റെ നിര്‍ദ്ദേശം.
എന്നാല്‍ സൂപ്പര്‍ എട്ടില്‍ കടക്കാനുളള ബാറ്റിംഗ് പരിശീലനം വേണമെന്ന ന്യായം പറഞ്ഞ് ബാറ്റിംഗിനിറങ്ങാന്‍ ദ്രാവിഡിനെ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ കളത്തിലിറങ്ങിയപ്പോഴാണ് ചാപ്പല്‍ പറഞ്ഞതാണ് ശരിയെന്ന് ഇവര്‍ക്ക് തോന്നിയത്.
ടീം മാനേജ്മെന്റും കോച്ചും ക്യാപ്റ്റനുമൊക്കെ തങ്ങളുടെ വരുതിയില്‍ നിന്നാല്‍ മതിയെന്ന സൂപ്പര്‍താരങ്ങളുടെ ഉളളിലിരുപ്പാണത്രേ ഇന്ത്യയെ ലോകകപ്പിന്റെ ആദ്യറൗണ്ടില്‍ത്തന്നെ മടക്കിയയച്ചത്. ഏതായാലും പന്തിപ്പോള്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കോര്‍ട്ടിലാണ്.
അനുസരണക്കേടിന് മാതൃകാപരമായി ഇവരെ ശിക്ഷിക്കാന്‍ അവര്‍ക്കാകുമോ? കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications