Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ്: ഇന്ത്യക്ക് 607 റണ്‍സ് വിജയലക്ഷ്യം

കറാച്ചി: പാകിസ്ഥാനെതിരായ മൂന്നാംടെസ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 607 റണ്‍സിന്റെ വിജയലക്ഷ്യം.

കളിയുടെ നാലാംദിവസമായ ഫിബ്രവരി ഒന്ന് ബുധനാഴ്ച പാകിസ്ഥാന്‍ ഏഴിന് 599 റസെന്ന നിലയില്‍ രണ്ടാംഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. പാകിസ്ഥാന് വേണ്ടി ഫൈസര്‍ ഇക്ബാല്‍ 139 റണ്‍സെടുത്തു. ഇന്ത്യക്കു വേണ്ടി അനില്‍ കുംബ്ലെ മൂന്നു വിക്കറ്റും പഠാന്‍, ഗാംഗുലി, ആര്‍.പി സിംഗ്, സഹീര്‍ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും എടുത്തു.

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സ് എടുത്തിട്ടുണ്ട്. നാലു റണ്‍സെടുത്ത വീരേന്ദ്രസേവാംഗിന്റേയും രണ്ടു റണ്‍സെടുത്ത ദ്രാവിഡിന്റേയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. വി.വി.എസ് ലക്ഷ്മണും സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് ക്രീസില്‍.

Story first published: Wednesday, December 7, 2011, 14:17 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+