Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ പുതിയ കോച്ചായി ഗാരി കഴ്സ്റ്റണ്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന‍് തയ്യാറാണെന്ന് ഗാരി കേഴ്സ്റ്റണ്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു.

മുന്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ഓപ്പണറായ കഴ്സ്റ്റണെ രണ്ടു വര്‍ഷത്തെക്കാവും കോച്ചായി നിയമിക്കുകയെന്ന് ക്രിക്കറ്റ് ബോര്‍ഡധികൃതര്‍ വ്യക്തമാക്കി. കഴ്സ്റ്റണുമായുള്ള കരാര്‍ വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്തു വരികയാണെന്ന് ബോര്‍ഡ് സെക്രാട്ടറി നിരഞ്ജന്‍ ഷാ പറഞ്ഞു.

ജോണ്‍ റൈറ്റിനും ചാപ്പലിനും ശേഷമുള്ള മൂന്നാമത്തെ വിദേശ കോച്ചാണ് ഗാരി കഴ്സ്റ്റണ്‍. മുന്‍ കോച്ച് ചാപ്പല്‍ രാജി വെച്ചതിനു ശേഷം എട്ടുമാസമായി കോച്ചില്ലാതെയാണ് ഇന്ത്യ കളിയ്ക്കുന്നത്.ഇതിനിടെ ഓസീസുമായും പാകിസ്താനുമായുള്ള പരന്പര ഇന്ത്യ പൂര്‍ത്തിയാക്കി. കൂടാതെ വെസ്റ്റിന്‍ഡീസില്‍ നടന്ന ലോക ട്വന്‍റി 20 മത്സരത്തില്‍ ചാന്പ്യന്മാരാകുകയും ചെയ്തു.

കോച്ചായി സ്ഥാനമേല്ക്കുന്ന കഴ്സറ്റണ് ‍ തുടക്കത്തില്‍ തന്നെ വന്‍വെല്ലുവിളിയാകും നേരിടേണ്ടി വരിക. ഓസീസിനെതിരെ അവരുടെ നാട്ടില്‍ നടക്കുന്ന പരന്പര ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം അഗ്നി പരീക്ഷയാണ്.

ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരിലൊരാളായ കഴ്സ്റ്റണ് കോച്ചായി മുന്‍ പരിചയമൊന്നുമില്ല. 2004 ലാണ് കഴ്സ്റ്റണ്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

Story first published: Wednesday, December 7, 2011, 14:15 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+