Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഹോബാര്‍ട്ട് : തകര്‍പ്പന്‍ ഒരിന്നിംഗ്സിലൂടെ ഒടുവില്‍ സചിന്‍ തിരിച്ചു വന്നു. ഫലം ഇന്ത്യ ഏഴു വിക്കറ്റിന് ശ്രീലങ്കയെ തോല്‍പ്പിച്ച് കോമണ്‍വെല്‍ത്ത് ബാങ്ക് ഏകദിന സീരീസിന്റെ ഫൈനലില്‍ കടന്നു.

നിര്‍ണായക മത്സരത്തില്‍ 54 പന്തുകളില്‍ നിന്ന് 63 റണ്‍സോടെയാണ് സചിന്‍ തിളങ്ങിയത്. കളി തീരുമ്പോള്‍ 63 റണ്‍സോടെ ഗംഭീറും മൂന്നു റണ്‍സോടെ രോഹിത് ശര്‍മ്മയും പുറത്താകാതെ നിന്നു.

സേവാഗിന് പകരം സച്ചിനൊപ്പം ഉത്തപ്പയാണ് ഓപ്പണ്‍ ചെയ്തത്. 11 റണ്‍സെടുത്ത ഉത്തപ്പ പുറത്തായപ്പോള്‍ ടൂര്‍ണമെന്റിലുടനീളം മിന്നുന്ന ഫോമില്‍ കളിക്കുന്ന ഗംഭീറും സച്ചിനും ഒന്നിച്ചു. രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 18 ഓവറില്‍108 റണ്‍സ് അടിച്ചു കൂട്ടിയപ്പോഴേയ്ക്കും ശ്രീലങ്കയുടെ പരാജയം സമ്മതിച്ചിരുന്നു.

20.1 ഓവറില്‍ സച്ചിന്‍ പുറത്തായപ്പോള്‍ പകരമെത്തിയ യുവരാജും വിട്ടുകൊടുക്കാനുളള ഭാവത്തിലായിരുന്നില്ല. 35 പന്തുകളില്‍ നിന്ന് ഒരു സിക്സും നാലു ഫോറും പറത്തി 36 റണ്‍സെടുത്ത യുവി, പുറത്താകുമ്പോള്‍ ഇന്ത്യ ജയത്തില്‍ നിന്ന് ഒമ്പതു റണ്‍സ് മാത്രം അകലെയായിരുന്നു.

നേരത്തെ 47.1 ഓവറില്‍ ശ്രീലങ്കയെ 179ന് പുറത്താക്കി ഇന്ത്യ തുടക്കത്തിലേ ആധിപത്യം നേടിയിരുന്നു. നാലു വീതം വിക്കറ്റ് വീഴ്ത്തിയ ഇശാന്ത് ശര്‍മ്മയും പ്രവീണ്‍ കുമാറുമാണ് ലങ്കക്കാരെ തകര്‍ത്തത്.

പത്തോവറില്‍ 31 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ പ്രവീണ്‍ കുമാറാണ് മാന്‍ ഓഫ് ദി മാച്ച്.

സ്കോര്‍ കാര്‍ഡ്

Story first published: Tuesday, February 26, 2008, 11:28 [IST]
Other articles published on Feb 26, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+