Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്ക്ക് പാകിസ്താനെതിരേ 10 റണ്‍സ് വിജയം

ദില്ലി: ചിരവൈരികളായ പാകിസ്താനെതിരേയുള്ള മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് പത്തുറണ്‍സിന്റെ ആശ്വാസജയം. ആദ്യഏകദിനത്തില്‍ ആറുവിക്കറ്റിനും രണ്ടാം ഏകദിനത്തില്‍ 85 റണ്‍സിനും വിജയിച്ച് പാകിസ്താന്‍ പരമ്പര ഉറപ്പാക്കിയിരുന്നു. മൂന്നു മത്സരങ്ങളുള്ള പരമ്പര ഇതോടെ 2-1 എന്ന നിലയില്‍ അവസാനിച്ചു.

ദില്ലിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 43.4 ഓവറില്‍ 167 റണ്‍സെടുക്കുന്നതിനിടെ ഓള്‍ഔട്ടായി. 9.4 ഓവറില്‍ ഒരു മേഡിനടക്കം 24 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത സയീദ് അജ്മലിന്റെ തകര്‍പ്പന്‍ ബൗളിങാണ് ഇന്ത്യയെ ദുര്‍ബലമായ സ്‌കോറിലെത്തിച്ചത്.

Cricket

55 ബോളില്‍ നിന്ന് 36 റണ്‍സെടുത്ത മഹേന്ദ്ര സിങ് ധോണിയാണ് ടോപ് സ്‌കോറര്‍. സുരേഷ് റെയ്‌ന 31ഉം രവീന്ദ്ര ജഡേജ 27ഉം യുവരാജ് സിങ് 23ഉം ഗൗതം ഗംഭീര്‍ 15ഉം റണ്‍സെടുത്തു. ഏഴോവറില്‍ ഒരു മേഡിനടക്കം 28 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഇര്‍ഫാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ജുനൈദ് ഖാനും ഉമര്‍ഗുലും മുഹമ്മദ് ഹഫീസും മികച്ച പിന്തുണ നല്‍കി.

മറുപടി ബാറ്റിങിനിറങ്ങിയ പാകിസ്താനു വേണ്ടി ഓപണര്‍ നസീര്‍ ജംഷീദ് (46)നല്ല തുടക്കമാണ് നല്‍കിയത്. കംറാന്‍ അക്മല്‍ റണ്ണൊന്നുമെടുക്കാതെ പുറത്തുപോയത് കളിയില്‍ വഴിത്തിരിവായി. മിസ്ബാഹുല്‍ ഹഖ് 39ഉം ഉമര്‍ അക്മല്‍ 25ഉം മുഹമ്മദ് ഹഫീസ് 21ഉം റണ്‍സ് നേടി. 48.5 ഓവറില്‍ 157 റണ്‍സെടുക്കാന്‍ മാത്രമേ പാകിസ്താന് സാധിച്ചുള്ളൂ.

ഇന്ത്യയ്ക്കുവേണ്ടി ഇശാന്ത് ശര്‍മ മൂന്നും അശ്വിന്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ രണ്ടു വീതവും വിക്കറ്റ് നേടി.

Story first published: Sunday, January 6, 2013, 19:50 [IST]
Other articles published on Jan 6, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+