Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 72 റണ്‍സ് വിജയം

team india celebarates the victoryപെര്‍ത്ത്‌: ഏറ്റുമുട്ടിയവരെയെല്ലാം കാല്‍ക്കീഴിലാക്കി മുന്നേറുകയായിരുന്ന ആസ്‌ട്രേലിയയുടെ അശ്വമേധത്തിന്‌ വിരാമം.ടെസ്റ്റില്‍ 17 തുടര്‍ വിജയങ്ങളെന്ന ലോക റെക്കോര്‍ഡ്‌ കൈയ്യെത്തും ദൂരത്തു നിന്നും അകന്നു പോകുമ്പോള്‍ പോണ്ടിംഗൂം കൂട്ടരും ഒരു നിമിഷം കരഞ്ഞിരിക്കണം.

ചരിത്രത്തിന്റെ തനിയാവര്‍ത്തനമെന്നോണം ഇന്ത്യ ഒരിക്കല്‍ക്കൂടി കംഗാരുക്കള്‍ക്ക്‌ മുന്നില്‍ വിലങ്ങു തടിയായപ്പോള്‍ പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ 72 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി.

വാശിയേറിയ പോരാട്ടത്തിനാണ്‌ നാലാം ദിവസം പെര്‍ത്തിലെ വാക ഗ്രൗണ്ട്‌ സാക്ഷ്യം വഹിച്ചത്‌. ലക്ഷ്യം നേടുമെന്നുറപ്പിച്ച്‌ കളത്തിലെത്തിയ ക്യാപ്‌റ്റന്‍ പോണ്ടിംഗും മൈക്ക്‌ ഹസിയും നല്ല തുടക്കം തന്നെയാണ്‌ ഓസീസിന്‌ നല്‌കിയത്‌.

ഇരുവരും ഒത്തു ചേര്‍ന്ന കൂട്ടുക്കെട്ട്‌ ലക്ഷ്യം നേടാന്‍ ഓസീസിന്‌ കരുത്തേകുമെന്ന്‌ തോന്നിച്ച ഘട്ടത്തിലാണ്‌ പോണ്ടിംഗിനെ(45)പുറത്താക്കി ഇഷാന്ത്‌ ശര്‍മ്മയിലൂടെ ഇന്ത്യ ആദ്യം ആഞ്ഞടിച്ചത്‌.

44ാമത്തെ ഓവറില്‍ മൈക്ക്‌ ഹസിയെ(46) ആര്‍ പി സിങ്‌ പുറത്താക്കിയതോടെ ഇന്ത്യ കളിയിലേക്ക്‌ തിരിച്ചെത്തി. തുടര്‍ന്നെത്തിയ മൈക്കല്‍ ക്ലാര്‍ക്ക്‌ ഇന്ത്യന്‍ ബൗളര്‍മാരെ ഭയക്കാതെ ബാറ്റേന്തിയെങ്കിലും മറുവശത്ത്‌ തുടരെ തുടരെ വിക്കറ്റുകള്‍ വീണതാണ്‌ ആസ്‌ട്രേലിയന്‍ പരാജയത്തിന്‌ കാരണമായത്‌. Virender Sehwag celebrates with teammates

ഇന്ത്യന്‍ ബൗളര്‍മാരെ നിര്‍ഭയം നേരിട്ട ക്ലാര്‍ക്ക്‌ (81) തന്നെയാണ്‌ ആസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്‍മാരില്‍ മുമ്പില്‍. ക്ലാര്‍ക്കിനെയും സിമണ്ട്‌സിനെയും പുറത്താക്കി ആസ്‌ട്രേലിയയുടെ നട്ടെല്ലൊടിച്ചത്‌ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.

തുടര്‍ന്നെത്തിയ ഗില്‍ക്രിസ്റ്റിനെ (12) സ്ലോ ബോളിലൂടെ സേവാഗും പുറത്താക്കിയതോടെ ആസ്‌ട്രേലിയയുടെ തോല്‍വി ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ആസ്‌ട്രേലിയന്‍ ബാറ്റിംഗ്‌ നിരയില്‍ ക്ലാര്‍ക്കിനു ശേഷം ഏറ്റവും ശ്രദ്ധിക്കപ്പെട്ട പ്രകടനം നടത്തിയത്‌ മിച്ചല്‍ ജോണ്‍സനായിരുന്നു.

വാലറ്റക്കാരെ കൂട്ടുപിടിച്ച്‌ ജോണ്‍സന്‍(50) നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ്‌ ഓസീസിനെ കൂറ്റന്‍ തോല്‍വിയില്‍ നിന്നും രക്ഷപ്പെടുത്തിയത്‌. സ്റ്റുവര്‍ട്ട്‌ ക്ലാര്‍ക്ക്‌(32) ഇര്‍ഫാന്‍ പത്താനും നാല്‌ റണ്‍സെടുത്ത ഷോണ്‍ ടെയ്‌റ്റിനെ ആര്‍പി സിങും പുറത്താക്കി ഇന്ത്യ ഓസീസിന്റെ അശ്വമേധത്തിന്‌ തടയിട്ടു.

ബാറ്റിംഗിലും ബോളിംഗിലും തിളങ്ങിയതിലൂടെ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച ഇര്‍ഫാന്‍ പത്താനാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

കളിക്കളത്തിനു പുറത്തെ പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ മൂന്നാം ടെസ്റ്റിലെ വിജയം ഇരു ടീമുകളും തങ്ങളുടെ അഭിമാന പ്രശ്‌നമായാണ്‌ കണ്ടിരുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Story first published: Wednesday, December 7, 2011, 14:16 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+