Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊച്ചി ടീം ഇന്‍ഡി കമാന്‍ഡോസ്

Indi Commandos
കൊച്ചി: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കൊച്ചി ഐപിഎല്‍ ടീമിന് പേരിട്ടു. കേരളത്തിന്റെ ഏക ഐപിഎല്‍ ടീമിന് 'ഇന്‍ഡി കമാന്‍ഡോസ് കേരള' എന്ന പേരാണ് നല്‍കിയിരിക്കുന്നത്.

ടീം ഉടമകളില്‍ ഒരാളായ വിവേക് വേണുഗോപാലാണ് ടീമിന് പേര് നിര്‍ദ്ദേശിച്ചത്. ടീമിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പേര് തീരുമാനിച്ച കാര്യം പുറത്തുവിട്ടത്. ടീമിന്റെ ലോഗോയും ഫേസ്ബുക്ക് പേജിലുണ്ട്.

ഇന്ത്യ എന്നും സ്വാതന്ത്ര്യം എന്നും അര്‍ഥം വരുന്നതാണ് ഇന്‍ഡി എന്ന വാക്ക്. കോടിക്കണക്കിനു ഹൃദയങ്ങള്‍ കീഴ്‌പ്പെടുത്തുന്ന സ്വതന്ത്ര ഇന്ത്യന്‍ ക്രിക്കറ്റ് ടീം പേരിനു പിന്നിലെ വികാരമെന്നും ടീം അധിതര്‍ വിശദീകരിയ്ക്കുന്നു.

കമാന്‍ഡോസ് രാജ്യത്തിന്റെ സുരക്ഷ കാക്കുന്ന ഭടന്‍മാരെ സൂചിപ്പിക്കുന്നു; ആക്രമണത്തില്‍ വേഗവും മാരകമായ കരുത്തും ഉപയോഗിക്കുന്ന പോരാളികള്‍.. മല്‍സരം തുടങ്ങിയാല്‍ ടിക്കറ്റിലടക്കം സേനാംഗങ്ങള്‍ക്കു പ്രത്യേക ഇളവുകള്‍ പ്രഖ്യാപിക്കുമെന്നു ടീം ഉടമകളിലൊരാളായ വിവേക് വേണുഗോപാല്‍ സൂചിപ്പിച്ചു. ടീം ജഴ്‌സിയുടെ അടിസ്ഥാനനിറം ഓറഞ്ച് ആയിരിക്കും. അതില്‍ പര്‍പ്പിള്‍ ലൈനുകളുണ്ടാകും.

കൊച്ചി ടീമിന്റെ ഏഴു ഹോം മാച്ചുകളില്‍ അഞ്ചെണ്ണം കൊച്ചിയിലും രണ്ടെണ്ണം ഇന്‍ഡോറിലുമായിരിക്കും നടക്കുക.

Story first published: Friday, December 23, 2011, 15:58 [IST]
Other articles published on Dec 23, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+