Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പട്ടേലിന് വയ്യ, ഐസിസി വെട്ടില്‍

മുംബെ : ഐസിസി ചീഫ് എക്സിക്യൂട്ടീവ് പദമേല്‍ക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് ദക്ഷിണാഫ്രിക്കയുടെ ഇംതിയാസ് പട്ടേല്‍.

ലോക ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന പദവി തനിക്ക് വാഗ്ദാനം ചെയ്തതില്‍ തനിക്കും കുടുംബത്തിനും ഐസിസിയോട് നന്ദിയുണ്ടെന്നും എന്നാല്‍ സൂക്ഷ്മ വിശകലനത്തില്‍ നിലവിലുളള പദം ഉപേക്ഷിക്കാന്‍ താല്‍പര്യമില്ലെന്നും ഇംതിയാസ് പട്ടേല്‍ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയിലെ സൂപ്പര്‍സ്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ ടെലിവിഷന്‍ ചാനലിന്റെ ചീഫ് എക്സിക്യൂട്ടീവാണ് ഇപ്പോള്‍ ഇംതിയാസ്. കൂടാതെ ദക്ഷിണാഫ്രിക്കയിലെ എണ്ണമറ്റ സ്പോര്‍ട്ട്സ് ക്ലബുകളിലും സംഘടനകളിലും അദ്ദേഹം ഭാരവാഹിയാണ്. തന്റെ പ്രിയപ്പെട്ട രാജ്യത്ത് തന്നെ തുടരാനാണ് താല്‍പര്യമെന്നാണ് ഇംതിയാസിന്റെ നിലപാട്.

ചുമതല ഏല്‍ക്കാന്‍ ഇംതിയാസ് വിസമ്മതിച്ച കാര്യം ഐസിസി പ്രസിഡന്റ് ഡേവിഡ് മോര്‍ഗന്‍ സ്ഥിരീകരിച്ചു.

ബിസിസിഐ മുന്‍ അധ്യക്ഷന്‍ ഐ എസ് ബിന്ദ്രയും ഇംതിയാസ് പട്ടേലുമായിരുന്നു മാല്‍ക്കം സ്പീഡിന്റെ പിന്‍ഗാമിയാകാന്‍ മത്സരിച്ചത്. എന്നാല്‍ ബിന്ദ്രയ്ക്ക് ഐസിസി മുഖ്യ ഉപദേഷ്ടാവ് എന്ന സ്ഥാനം നല്‍കിയാണ് ഇംതിയാസിനെ തിര‍ഞ്ഞെടുത്തത്. മറ്റൊരു ചുമതല ലഭിച്ചതിനാല്‍ ബിന്ദ്ര ഇനി മത്സര രംഗത്ത് ഉണ്ടാകാനുളള സാധ്യത വിരളമാണ്.

നിലവിലുളള ഐസിസി സിഇഒ മാല്‍ക്കം സ്പീഡിന്റെ കാലാവധി വരുന്ന ജൂലായില്‍ അവസാനിക്കുകയാണ്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Story first published: Monday, March 31, 2008, 15:30 [IST]
Other articles published on Mar 31, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+