Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംത്യാസ് പട്ടേല്‍ ഐസിസി ചീഫ്

ദുബായ് : ഐസിസിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവായി ദക്ഷിണാഫ്രിക്കയിലെ ഇംത്യാസ് പട്ടേലിനെ തിര‍ഞ്ഞെടുത്തു. നിലവിലുളള ചീഫ് എക്സിക്യൂട്ടീവ് മാല്‍ക്കം സ്പീഡിന്റെ കാലാവധി ജൂണില്‍ അവസാനിക്കുന്നതിനാലാണ് പുതിയതിരഞ്ഞെടുപ്പ്. ഇന്ത്യാ വംശജനാണ് ഇംത്യാസ് പട്ടേല്‍.

ഐസിസി ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് കരുതപ്പെട്ട മുന്‍ ബിസിസിഐ പ്രസിഡന്റ് ഐ എസ് ബിന്ദ്രയെ ഐസിസിയുടെ പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ സ്ഥാനത്തേയ്ക്ക് നിയമിച്ചു.

ബിസിസിഐ അധ്യക്ഷന്‍ ശരദ് പവാര്‍, സ്ഥാനമൊഴിയുന്ന ഐസിസി പ്രസിഡന്റ് റേ മാലി, ക്രിക്കറ്റ് ആസ്ട്രേലിയ ചെയര്‍മാര്‍ ക്രെയിഗ് ഒ കോണര്‍, നിയുക്ത ഐസിസി പ്രസിഡന്റ് ഡേവിഡ് മോര്‍ഗണ്‍ എന്നിവരടങ്ങിയ നാലംഗ കമ്മിറ്റിയാണ് പുതിയ ഐസിസി ചീഫിനെ തിരഞ്ഞെടുത്തത്.

2010ല്‍ ഐസിസി പ്രസിഡന്റായി ശരദ് പവാര്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഐസിസിയുടെ അധ്യക്ഷ സ്ഥാനത്ത് മറ്റൊരു ഇന്ത്യാക്കാരന്‍ ഇരിക്കുന്നത് ഭംഗിയല്ലെന്നായിരുന്നു ബിന്ദ്രയുടെ എതിരാളികളുടെ വാദം. 2011ലെ ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യയും പാകിസ്താനും ശ്രീലങ്കയും ബംഗ്ലാദേശും ആതിഥ്യം വഹിക്കുമ്പോള്‍ ടെലിവിഷന്‍ അവകാശങ്ങളും പരസ്യക്കരാറുകളുമായി നടക്കുന്ന ശതകോടികളുടെ ഇടപാടുകള്‍ ഇന്ത്യയുടെ കൈകളിലാകുമെന്ന് മറ്റുളളവര്‍ ഭയക്കുന്നു.

ദക്ഷിണാഫ്രിക്കയിലെ ടെലിവിഷന്‍ ചാനലായ സൂപ്പര്‍‍സ്പോര്‍ട്ടിന്റെ ചീഫ് എക്സിക്യൂട്ടീവാണ് ഇംത്യാസ് പട്ടേല്‍.

ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിക്കുന്നത് തടയാന്‍ പാശ്ചാത്യ ക്രിക്കറ്റ് കേന്ദ്രങ്ങള്‍ വന്‍ പ്രചരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്. കോടിക്കണക്കിന് ടെലിവിഷന്‍ പ്രേക്ഷകരും ഭീമമായ സമ്പത്തുമുളള ഇന്ത്യ ക്രിക്കറ്റിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി വളരുമെന്നും ഇന്ത്യ നിശ്ചയിക്കുന്നിടത്ത് കാര്യങ്ങള്‍ എത്തുമെന്നും മറ്റ് ക്രിക്കറ്റ് രാഷ്ട്രങ്ങള്‍ ഭയക്കുന്നു.

ദക്ഷിണാഫ്രിക്കയിലെ ക്രിക്കറ്റ് വ്യവസായ രംഗത്തെ തിളക്കമുളള പേരുകളിലൊന്നാണ് ഇംത്യാസ് പട്ടേല്‍.

സൂപ്പര്‍‍സ്പോര്‍ട്ടിന്റെ ചീഫ് എക്സിക്യൂട്ടീവ്, യുണൈറ്റഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രൊഫഷണല്‍ ക്രിക്കറ്റ് ഡയറക്ടര്‍, പ്രിമിയര്‍ സോക്കര്‍ ലീഗ് ഡയറക്ടര്‍, ഷാര്‍ക്ക് റഗ്‍ബി, ഫ്രീ സ്റ്റേറ്റ് റഗ്‍ബി എന്നിവയുടെ ഡയറക്ടര്‍ എന്ന നിലയില്‍ തന്റെ ഭരണ പ്രാഗത്ഭ്യം പട്ടേല്‍ തെളിയിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Story first published: Monday, March 17, 2008, 20:55 [IST]
Other articles published on Mar 17, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+