ദുബായ്: ഐസിസിയുടെ പുതിയ ടെസ്റ് റാങ്കിംഗില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുന്നു. ആദ്യസ്ഥാനം ആസ്ത്രേല്യയും രണ്ടാം സ്ഥാനം ഇംഗ്ലണ്ടും നിലനിര്‍ത്തി.
ബാറ്റ്സ്മാന്‍മാരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് നാലാം റാങ്കിലാണ്. നേരത്തെ ദ്രാവിഡ് അഞ്ചാം സ്ഥാനത്തായിരുന്നു. ബൗളര്‍മാരില്‍ അനില്‍ കുംബ്ലെ പത്താം സ്ഥാനത്താണ്. ഓള്‍റൗണ്ടര്‍മാരില്‍ ഇര്‍ഫാന്‍ പഠാന്‍ നാലാം സ്ഥാനത്ത് തുടരുന്നു.
ആദ്യപത്തു സ്ഥാനങ്ങളില്‍ നിന്ന് വീരേന്ദര്‍ സെവാഗ് പുറത്തായി. 12-ാം സ്ഥാനത്താണ് സെവാഗ് ഇപ്പോള്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 15-ാം സ്ഥാനത്ത് തുടരുന്നു.