ഹര്‍ഭജനെതിരെ നടപടിയില്ല: ഐസിസി
ദുബായ്: സിഡ്നിയില്‍ നടന്ന ത്രിരാഷ്ട്ര കപ്പിലെ ആദ്യ ഫൈനലിനിടെ കാണികളുടെ നേര്‍ക്ക് കുരങ്ങിന്റെ ചേഷ്ടകള്‍ കാണിച്ചുവെന്ന ആരോപണത്തിന്റെ പേരില്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍സിംഗിനെതിരെ നടപടിയുണ്ടാവില്ലെന്ന് ഐസിസി മാച്ച് റഫറി ജെഫ് ക്രോ വ്യക്തമാക്കി.
പത്രവാര്‍ത്തകളും ഫോട്ടോകളും കണ്ടതിനു ശേഷം ഈ ആരോപണത്തെ കുറിച്ച് താന്‍ അന്വേഷിച്ചുവെന്നും ആസ്ട്രേല്യയിലെ ഗ്രൗണ്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവെന്നും ക്രോ പറഞ്ഞു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹര്‍ഭജനെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന നിഗമനത്തിലാണ് താനെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
ആസ്ത്രേല്യന്‍ പര്യടനത്തിനിടെ ഇത് രണ്ടാം തവണയാണ് ഹര്‍ഭന്‍ ആരോപണ വിധേയനാവുന്നതും നടപടിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതും. നേരത്തെ ആന്‍ഡ്രൂ സിമണ്ട്സ്-ഹര്‍ഭജന്‍ വിവാദത്തില്‍ ഹര്‍ഭജനെതിരെ നടപടിയ്ക്ക് ഐസിസി മുതിര്‍ന്നെങ്കിലും പിന്നീട് ശിക്ഷ ഒഴിവാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications