ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യയുടെ മഹേന്ദ്രസിംഗ് ധോണി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യുവരാജ്സിംഗ് റാങ്കിംഗില്‍ പത്താമതാണ്.
ആദം ഗില്‍ ക്രിസ്റാണ് ഒന്നാം സ്ഥാനത്ത്. വെസ്റ് ഇന്‍ഡീസിന്റെ രാംനരേഷ് സര്‍വണ്‍, ആസ്ത്രേല്യന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് എന്നിവര്‍ക്കു പിന്നിലായാണ് ധോണിയുടെ നില. രാഹുല്‍ ദ്രാവിഡ് 12-ാം സ്ഥാനത്തും വീരേന്ദര്‍ സെവാഗ് 18-ാം സ്ഥാനത്തുമാണ്.
ബൗളര്‍മാരില്‍ ഇര്‍ഫാന്‍ പഠാന്‍ ഏഴാം സ്ഥാനത്താണ്. ആദ്യ 10 ബൗളര്‍മാരില്‍ ഇന്ത്യന്‍ കളിക്കാരനായി പഠാന്‍ മാത്രമേയുള്ളൂ. ഹര്‍ഭജന്‍സിംഗും 11-ാം സ്ഥാനത്തും അജിത് അഗാര്‍കറും 13-ാം സ്ഥാനത്തുമാണ്.
ഓള്‍റൗണ്ടര്‍മാരില്‍ പഠാന്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.