For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദേശാഭിമാനി കോഴ വിവാദം: ജയരാജന് രൂക്ഷ വിമര്‍ശനം

By Staff

ലണ്‌ടന്‍: ബാറ്റ്‌സ്‌മാന്‍മാര്‍ക്ക്‌ കൂടുതല്‍ ആനുകൂല്യം നല്‌കുന്ന ഏകദിന ക്രിക്കറ്റ്‌ നിയമ മാറ്റങ്ങള്‍ക്ക്‌ അന്താരാഷ്‌ട്ര ക്രിക്കറ്റ്‌ കൗണ്‍സില്‍ അംഗീകാരം നല്‌കി. ബൗളര്‍ ഫ്രണ്‌ട്‌ ഫുട്ട്‌ നോബോള്‍ എറിഞ്ഞാല്‍ അടുത്ത പന്തില്‍ ഫ്രീ ഹിറ്റ്‌ അനുവദിക്കുകയാണ്‌ ഇതില്‍ പ്രധാനം.

രണ്‌ടാമത്തെയോ മൂന്നാമത്തെയോ പവര്‍ പ്ലേയില്‍ ഒരു ഫീല്‍ഡറെക്കൂടി ഫീല്‍ഡിംഗ്‌ സര്‍ക്കിളിനു പുറത്തു നിര്‍ത്താം എന്നതാണ്‌ മറ്റൊരു മാറ്റം. ഇപ്പോള്‍ ആദ്യത്തെ പത്തോവറും ഫീല്‍ഡിംഗ്‌ ക്യാപ്‌റ്റന്റെ തീരുമാനിക്കുന്നതനുസരിച്ച്‌ 50 ഓവറിനുള്ളില്‍ രണ്‌ടു സമയത്തായി അഞ്ചോവര്‍ വീതവുമാണ്‌ പവര്‍ പ്ലേ വേണ്‌ടത്‌. ഈ സമയത്ത്‌ രണ്‌ടു ഫീല്‍ഡര്‍മാര്‍ മാത്രമേ 30 വാര വൃത്തത്തിനു പുറത്ത്‌ ഉണ്‌ടാകാന്‍ പാടുള്ളൂ എന്നാണ്‌ നിലവിലുള്ള നിയമം.

ഫ്രീ ഹിറ്റ് പ്രകാരം നോബോളില്‍ അടിച്ചെടുക്കുന്ന റണ്‍സ്‌ ബാറ്റ്‌സ്‌മാനും ടീമിനും ലഭിക്കും. ഒപ്പം അടുത്ത പന്തില്‍ റണ്ണൗട്ട്‌ അല്ലാത്ത ഒരു രീതിയിലും ബാറ്റ്‌സ്‌മാന്‍ പുറത്താകില്ലെന്നും പുതിയ നിയമം അനുശാസിക്കുന്നു. "ട്വന്റി20 ക്രിക്കറ്റില്‍ ഇപ്പോള്‍ത്തന്നെ നിലവിലുള്ള ഈ നിയമം ഒക്‌ടോബര്‍ ഒന്നു മുതല്‍ ഏകദിന ക്രിക്കറ്റിലും പ്രാബല്യത്തിലാകും.

എന്തെങ്കിലും കാരണത്താല്‍ ഏകദിന മത്സരത്തില്‍ 50 ഓവറില്‍ കുറയുകയാണെങ്കില്‍ മൂന്നു പവര്‍ പ്ലേകളും ആനുപാതികമായി കുറയ്‌ക്കണമെന്നും പുതിയ നിയമം അനുശാസിക്കുന്നു. ഇനി മുതല്‍ ഓരോ ഇന്നിംഗ്‌സിലും 35 ഓവര്‍ പിന്നിടുമ്പോള്‍ പന്തു മാറ്റണം. ഉപയോഗിച്ചതെങ്കിലും വൃത്തിയുള്ള പന്തായിരിക്കണം പുതിയതായി സ്വീകരിക്കേണ്‌ടത്‌. സ്‌ക്വയര്‍ ബൗണ്‌ടറിയുടെ കുറഞ്ഞ ദൂരം 150 വാരയായും നിശ്ചയിച്ചിട്ടുണ്‌ട്‌.

Story first published: Wednesday, December 7, 2011, 13:57 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+