ക്രിക്കറ്റ് ലോകത്ത് സംഘര്‍ഷം പുകയുന്നു
മെല്‍ബണ്‍ : ഐപിഎല്‍ വന്നതോടെ തങ്ങളുടെ താരമൂല്യം കോടിക്കണക്കിന് രൂപയാണെന്ന് തിരിച്ചറിഞ്ഞ ക്രിക്കറ്റ് കളിക്കാര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെതിരെ പരസ്യ യുദ്ധത്തിന്.
ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റേഴ്സ് അസോസിയേഷനാണ് (ഫിക്ക) ഐസിസിയും താരങ്ങളുമായുളള പോരിനുളള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. ക്രിക്കറ്റ് കളിക്കാരുടെ ഒരു പ്രശ്നവും പരിഹരിക്കാന്‍ ഐസിസിയുടെ നിലവിലുളള ഭരണ സംവിധാനത്തിന് കെല്‍പ്പില്ലെന്നും ഫിക്ക ആരോപിക്കുന്നു.
ഐസിസിയ്ക്കെതിരെ കളിക്കാര്‍ക്കിടയില്‍ കടുത്ത നീരസം നിലനില്‍ക്കുകയാണെന്ന് ഫിക്ക ലീഗല്‍ അഡ്വൈസര്‍ ഇയാന്‍ സ്മിത്ത് പറയുന്നു. നിലവിലുളള നിയമങ്ങള്‍ മറികടന്ന് സ്വന്തം നിലയ്ക്ക് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചു പോലും ആലോചനയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
അടുത്ത മാസം ഫിക്കയുടെ സമ്മേളനം ടെക്സാസില്‍ നടക്കുമ്പോള്‍ ഐസിസിയ്ക്കെതിരെയുളള കളിക്കാരുടെ വികാരം പൊട്ടിത്തെറിക്കുമെന്നാണ് സ്മിത്ത് നല്‍കുന്ന സൂചന.
ഐപിഎല്‍ ടൂര്‍ണമെന്റില്‍ താരങ്ങള്‍ക്ക് കിട്ടിയ കോടികളുടെ മൂല്യമാണ് പ്രശ്നങ്ങള്‍ ഗുരുതരമാക്കിയത്. ഇന്ത്യയിലെ കളിക്കാരെ അപേക്ഷിച്ച് പ്രതിഫലം വളരെ കുറവാണ് മറ്റ് രാജ്യങ്ങളിലെ കളിക്കാര്‍ക്ക്. തങ്ങളുടെ പ്രതിഭയ്ക്ക് നിരക്കുന്ന പ്രതിഫലം വേണമെന്നാണ് പല ബോര്‍ഡുകള്‍ക്കും മുന്നില്‍ കളിക്കാര്‍ വെയ്ക്കുന്ന ആവശ്യം.
ലോക ക്രിക്കറ്റില്‍ ഇന്ത്യയുടെ സാമ്പത്തിക മേധാവിത്വമാണ് നിലനില്‍ക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ഇക്കഴിഞ്ഞ ആസ്ട്രേലിയന്‍ പര്യടനത്തില്‍ ഹര്‍ബജന്‍ സിംഗ് ആന്‍ഡ്രൂ സിമ്മണ്ട്സിനെ വംശീയമായി അധിക്ഷേപിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നുളള സംഭവങ്ങള്‍ ഐസിസിയുടെ കെടുകാര്യസ്ഥതയ്ക്കുളള ഉദാഹരണമായി ഫിക്ക ചൂണ്ടിക്കാട്ടുന്നു.
ഈ വിവാദത്തില്‍ പൂര്‍ണമായും ഐസിസി ഇന്ത്യയ്ക്ക് കീഴടങ്ങുകയായിരുന്നുവെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. ഹര്‍ബജന്‍ സിംഗിനെതിരെ തെളിവുകള്‍ കൃത്യമായി നല്‍കാത്തതിന് അന്ന് ആസ്ട്രേലിയയുടെ താരങ്ങളോട് ഐസിസി മാപ്പപേക്ഷിക്കുക പോലുമുണ്ടായി.
ക്രിക്കറ്റിലെ അത്യുന്നത തലങ്ങളും കളിക്കാരും തമ്മില്‍ പരസ്പര വിശ്വാസ്യതയുടെ ഒരു തലം പോലുമില്ലെന്ന് ഈ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഫിക്ക ആരോപിക്കുന്നു. ഐസിസിയുടെ ഘടന ലോകക്രിക്കറ്റിന് ചേര്‍ന്നതല്ല.
സ്വന്തം താല്പര്യം മാത്രം മുന്‍നിര്‍ത്തി ഓരോ വിഷയത്തിലും വോട്ടു ചെയ്യുന്ന പത്തു പേര്‍ ക്രിക്കറ്റ് ഭരിക്കുന്നത് ശരിയല്ല. വര്‍ഷത്തിലൊരിക്കല്‍ ഓഹരിയുടമകളോട് സമാധാനം പറയാന്‍ ബാധ്യതപ്പെട്ട സ്വതന്ത്രമായ ഒരു ഭരണ സംവിധാനമാണ് ലോകക്രിക്കറ്റിലുണ്ടാകേണ്ടതെന്ന് ഇയാന്‍ സ്മിത്ത് വാദിക്കുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications