Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി വിരലുയര്‍ത്തിയപ്പോള്‍

steve bucknorപ്രതിഷേധ കൊടുങ്കാറ്റ് ആഞ്ഞു വീശിയ ഇന്ത്യന്‍ തെരുവുകള്‍ സന്തോഷത്തിലാറാടുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വില്ലന്‍ അന്പയര്‍ സ്റ്റീവ് ബക്ക്നറെ ഐസിസി ചവറ്റുകുട്ടയിലെറിഞ്ഞിരിയ്ക്കുന്നു. പക്ഷേ ബക്നര്‍ക്കൊപ്പം ചവറ്റു കുട്ടയിലെറിയപ്പെട്ടത് നൂറ്റാണിലേറെയായി ക്രിക്കറ്റില്‍ തുടര്‍ന്നു വന്ന കീഴ് വഴക്കങ്ങളാണെന്നു മാത്രം.

നൂറാം വര്‍ഷത്തിലേക്ക്‌ ചുവടു വെയ്‌ക്കുന്ന ഐസിസി ഒടുവില്‍ ബുദ്ധി പരമായ തീരുമാനം തന്നെയാണ് കൈക്കൊണ്ടത്. നിയമങ്ങള്‍ക്കും ശാസ്‌ത്രങ്ങള്‍ക്കും അപ്പുറം പണം തന്നെയാണ്‌ ക്രിക്കറ്റില്‍ വലുത്‌ എന്ന തിരിച്ചറിവിലാണ്‌ സ്‌റ്റീവ്‌ ബക്‌നറെ മൂന്നാം ടെസ്റ്റില്‍ നിന്നും ഒഴിവാക്കി കൊണ്ടുള്ള ഐസിസി ഉത്തരവിനു പിന്നിലുള്ളത്‌.

യഥാര്‍ഥത്തില്‍ ഐസിസി എന്ന സംഘടനയുടെ നിസഹായവസ്ഥയാണ്‌ പുതിയ തീരുമാനത്തിലൂടെ വെളിപ്പെട്ടത്‌. ഇന്ത്യന്‍ ക്രിക്കറ്റ് സമൂഹത്തെ പിണക്കി മുന്നോട്ടു പോകാന്‍ ഐസിസി എന്ന സംഘടനയ്‌ക്ക്‌ കഴിയില്ലായെന്നതാണവരുടെ ദൗര്‍ബല്യം. കാരണം ക്രിക്കറ്റ്‌ എന്നത്‌ കായിക വിനോദമെന്നതിലുപരി ഇന്ത്യയില്‍ കച്ചവടത്തിന്റെയും ദേശാഭിമാനത്തിന്റെയും പ്രതീകമായി വര്‍ഷങ്ങള്‍ക്കൂ മുമ്പേ മാറിയിട്ടുണ്ട്.

ഐസിസിയുടെ 80 ശതമാനം വരുമാനവും പിറവിയെടക്കുന്നത്‌ ഇന്ത്യയില്‍ നിന്നാണെന്നുള്ളത്‌ ക്രിക്കറ്റ്‌ കച്ചവടത്തില്‍ ഇന്ത്യയുടെ പദവി വ്യക്തമാക്കുന്നു.'കച്ചവടത്തില്‍ ഉപഭോക്താവാണ്‌ രാജാവ് ' എന്ന അടിസ്ഥാന മാനേജ്‌മെന്റ്‌ തത്വമാണ്‌ ഐസിസിയെ ഇന്ത്യയ്‌ക്ക്‌ അനുകൂലമായ തീരുമാനം കൈക്കൊള്ളാന്‍ പ്രേരിപ്പിച്ചത്‌.
ക്രിക്കറ്റുമായി പുലബന്ധം പോലുമില്ലാത്ത ഒരു രാജ്യത്ത് ആസഥാനം സ്ഥാപിക്കുക വഴി കച്ചവടമാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ഐസിസി മുന്പ് തെളിയിച്ചിട്ടുള്ളതാണ്.

എന്നാല്‍ തങ്ങളുടെ കീഴിലുള്ള ഒരു സംഘടനയുടെ സമ്മര്‍ദത്തിനടിമപ്പെട്ട് സ്റ്റീവ്‌ ബക്‌നറെന്ന അമ്പയറെ മാറ്റിയതിലൂടെ പൂതിയൊരു കീഴ്‌ വഴക്കമാണ്‌ സൃഷ്ടിക്കപ്പെട്ടത്‌. ഭാവിയില്‍ കളിക്കളത്തില്‍ "അമ്പയറുടെ തീരുമാനം അന്തിമമാണ്‌ ' എന്ന തത്വം പോലും എതിര്‍ക്കാന്‍ കളിക്കാര്‍ക്കും ടീമുകള്‍ക്കും ധൈര്യം നല്‌കുന്നതാണ്‌ ഈ വിധി. ബക്‌നറെ പുറന്തള്ളിയ വിധി ചൂണ്ടിക്കാട്ടി ഏതെങ്കിലും ടീം അമ്പയറെ മാറ്റണമെന്ന്‌ ആവശ്യപ്പെട്ടാല്‍ ചെവിക്കൊടുക്കാതിരിയ്‌ക്കാന്‍ ഐസിസിയ്‌ക്കാവില്ല. ക്രിക്കറ്റില്‍ സംഘര്‍ഷത്തിന്റെ വിത്തുകള്‍ പാകുകയാണ് ഐസിസി ഈ തീരുമാനത്തിലൂടെ ചെയ്തത്.

അബദ്ധ പഞ്ചാംഗത്തിലൂടെ സിഡ്‌നി ടെസ്റ്റ്‌ നിയന്ത്രിച്ച ബക്‌നറുടെ ഭാവിയാണ്‌ ഐസിസിയുടെ പുതിയ തീരുമാനത്തോടെ അന്‌ശിചതത്വത്തിലായിരിക്കുന്നത്‌. അഞ്ചു ലോകകപ്പ്‌ ഫൈനലുകളും 120 ടെസ്റ്റുകളും നിയന്ത്രിച്ച്‌ അനുഭവ പരിചയമുള്ള വെറൊരാളും നിലവില്‍ ഇന്ന്‌ ഐസിസിയുടെ എലൈറ്റ്‌ അമ്പയറിംഗ്‌ പാനലില്ല.

പിഴവുകള്‍ ചൂണ്ടിക്കാട്ടിയും മുന്നറിയിപ്പ്‌ നല്‌കിയും പരമ്പര പൂര്‍ണമാക്കാന്‍ ബക്‌നറെ അനുവദിയ്‌ക്കുകയായിരുന്നു ഐസിസി ചെയ്യേണ്ടത്‌. എങ്കില്‍ ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ട കീഴ്വഴക്കങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു.

കളിയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും കളത്തിനു പുറത്ത്‌ തങ്ങള്‍ തന്നെയാണ്‌ രാജാക്കന്മാര്‍ എന്നു തെളിയിച്ചിരിക്കുകയാണ്‌ ബക്‌നറെ പുറത്താക്കാന്‍ കഴിഞ്ഞതിലൂടെ ഇന്ത്യന്‍ ടീമും സംഘവും.

Story first published: Thursday, December 15, 2011, 16:28 [IST]
Other articles published on Dec 15, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+