മുംബൈ: വാങ്കഡെ സ്റ്റേഡിയത്തില്‍ ടീം ഇന്ത്യയ്ക്ക് കിട്ടിയത് ഒറിജിനല്‍ കപ്പ് തന്നെയാണെന്ന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്തമാക്കി. അല്ലാതെ വന്ന റിപ്പോര്‍ട്ടുകളെല്ലാം തെറ്റാണെന്നും ഐസിസി അറിയിച്ചു.

വേള്‍ഡ് കപ്പ് ട്രോഫി മുംബൈ കസ്റ്റംസ് പിടിച്ചുവെച്ചുവെന്നും 35 ശതമാനം തീരുവ തന്നാല്‍ മാത്രമേ കപ്പ് വിട്ടുകൊടുക്കുകയുള്ളൂവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മുംബൈ കസ്്റ്റംസ് പിടിച്ചെടുത്തത് പ്രചാരണത്തിനുപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് കപ്പാണെന്ന് ഐസിസി അധികൃതര്‍ വിശദീകരിയ്ക്കുന്നു.