Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ഫൈനല്‍: മാധ്യമങ്ങള്‍ക്ക് വിലക്ക്

മുംബൈ: ഞായറാഴ്ച നടക്കാനിരിക്കുന്ന ലോകകപ്പ് ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്ന വാങ്കഡെ സ്റ്റേഡിയത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്നും ഇലക്ട്രോണിക് മാധ്യമങ്ങളെ ഐ.സി.സി വിലക്കി.

Media

ഐസിസി ഏര്‍പ്പെടുത്തിയിരുന്ന പ്രക്ഷേപണ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് വിലക്ക്. ന്യൂസ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷനിലെ അംഗങ്ങള്‍ക്കാണു വിലക്ക്. ഐസിസി അധ്യക്ഷന്‍ ശരത് പവാറിന്റെ വാര്‍ത്താ സമ്മേളനത്തിലും മാധ്യമങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തി.

വെള്ളിയാഴ്ച പരിശീലന സെഷന്‍ കവര്‍ ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഐ.സി.സി പ്രതിനിധികള്‍ മടക്കിയയച്ചിരുന്നു. ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കുന്നത് ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകരോട് ഐസിസി മീഡിയാ റൈറ്റ്‌സ് ആന്റ് ബ്രോഡ്കാസ്‌റിംഗ് മാനേജര്‍ ആരതി ദബസ് മോശമായി പെരുമാറി എന്നും ആക്ഷേപമുണ്ട.

ഇന്ത്യ-പാക് സെമി ഫൈനലിന് തൊട്ടുമുമ്പ് ഐസിസി ചില മാധ്യമസ്ഥാപനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് വാര്‍ത്ത വിതരണ മന്ത്രാലയം ഇടപെട്ടതിനെ തുടര്‍ന്ന് അവസാന നിമിഷം വിലക്ക് പിന്‍വലിക്കുകയായിരുന്നു.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+