എന്റെ വാക്കുകള്‍ വളച്ചൊടിച്ചു: അഫ്രീദി
കറാച്ചി: ഇന്ത്യക്കാര്‍ക്ക് അല്ലാഹു വിശാലമായ മനസ്ഥിതി നല്‍കിയിട്ടില്ലെന്ന് പറഞ്ഞ് കുരുക്കിലായ പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷാഹിദ് അഫ്രീദി മാധ്യമങ്ങള്‍ക്കെതിരെ. ഇന്ത്യക്കാരോട് തനിക്ക് സ്‌നേഹം മാത്രമേയുള്ളുവെന്നും അഫ്രീദി പറഞ്ഞു.

താന്‍ ഇത്തരത്തിലൊന്നും പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണുണ്ടായതെന്നുമാണ് അഫ്രീദി ഇപ്പോള്‍ വിശദീകരിക്കുന്നത്. കറാച്ചിയില്‍ ഒരു ടിവി ചാനലിനോട് സംസാരിക്കുമ്പോഴാണ് വിവാദപരാമര്‍ശത്തില്‍ അഫ്രീദി വിശദീകരണം നല്‍കിയത്. ചെറിയ കാര്യങ്ങളെ പോലും പെരുപ്പിച്ച് കാണിക്കുന്ന രീതിയാണ് മാധ്യമങ്ങളുടേത്. ഇത്് ലജ്ജാകരമാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനാണ് ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ ചില അവസരങ്ങളില്‍ എന്തെങ്കിലും പറയുമ്പോള്‍ അത് തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. കഴിഞ്ഞ ദിവസവും അതാണ് സംഭവിച്ചത്- അഫ്രീദി പറഞ്ഞു.
ലോകകപ്പ് ക്രിക്കറ്റ് വേളയില്‍ ഇന്ത്യയിലെ മത്സരങ്ങളെല്ലാം വളരെ നന്നായി ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ എനിക്ക് ഏറെ ആരാധകരുണ്ട്. നിസാര പ്രശ്‌നങ്ങളുടെ പേരില്‍ മാധ്യമങ്ങള്‍ വെറുതെ സമയം പാഴാക്കാരുത്-അദ്ദേഹം പറഞ്ഞു.
പാകിസ്താനികളെ പോലെ ഇന്ത്യക്കാര്‍ക്ക് വിശാമനസ്സില്ലെന്നും ഇന്ത്യന്‍ മാധ്യമങ്ങള്‍ വളരെ നെഗറ്റീവായാണ് എന്തിനെയും സമീപിക്കുന്നതെന്നും തിങ്കളാഴ്ച അഫ്രീദി പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.
Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications