കൊല്‍ക്കത്ത: സപ്തംബര്‍ 22 വ്യാഴാഴ്ച തുടങ്ങാനിരുന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗം കൊല്‍ക്കത്ത ഹൈക്കോടതി സ്റേ ചെയ്തു.
ക്രിക്കറ്റ് ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ നിരീക്ഷകനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാവുന്നതു വരെയാണ് യോഗം നടത്തുന്നത് സ്റേ ചെയ്തത്.
റിട്ടയേഡ് സുപ്രിം കോടതി ജഡ്ജി സി.എസ്.സെന്നിനെ നിരീക്ഷകനായി നിയോഗിച്ച കഴിഞ് ദിവസത്തെ ഉത്തരവ് റദ്ദാക്കണമെന്നും മൂന്ന് നിരീക്ഷകരുടെ പാനലിനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് ഹൈക്കോടതി വാദം കേള്‍ക്കുന്നത്.