ചെന്നൈ: ക്രിക്കറ്റ് സ്കോറുകള്‍ മൊബൈലിലൂടെ എസ്എംഎസ് ആയി നല്‍കുന്നതിന് മൊബൈല്‍ കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മദ്രാസ് ഹൈക്കോടതി പിന്‍വലിച്ചു.
ക്രിക്കറ്റ് സ്കോറുകള്‍ മൊബൈലില്‍ നല്‍കുന്നതു വഴി ലഭിക്കുന്ന വരുമാനക്കണക്ക് കൃത്യമായി സൂക്ഷിക്കാന്‍ മൊബൈല്‍ കമ്പനികളോട് ചെന്നൈ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇന്ത്യ-പാകിസ്ഥാന്‍ ഏകദിന ക്രിക്കറ്റ് മത്സരഫലങ്ങള്‍ എസ്എംഎസ് വഴി നല്‍കുന്നത് തടഞ്ഞുകൊണ്ടുള്ള താല്‍ക്കാലിക ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള മൊബൈല്‍ കമ്പനികളുടെ ഹര്‍ജിയിലാണ് ഉത്തരവ്. ഭാരതി ടെലി, ബിഎസ്എന്‍എല്‍, റിലയന്‍സ് ഇന്‍ഫോകോം, ഹച്ചിന്‍സണ്‍ എന്നിവയും മറ്റു 14 പേരുമാണ് ഹര്‍ജി നല്‍കിയത്.