വിരമിച്ചത് ധോണിയെ ശിക്ഷിക്കാത്തിനാല്‍: ഹാര്‍പര്‍

ഇക്കാര്യത്തില്‍ ഐസിസി നിസ്സംഗത പാലിച്ചതിനാലാണ് അമ്പയറിങ് രംഗത്തുനിന്നു നേരത്തെ വിരമിക്കാന്‍ താന്‍ തീരുമാനിച്ചതെന്നും അമ്പത്തൊമ്പതുകാരനായ ഹാര്‍പര്‍ പറഞ്ഞു. ഇന്ത്യയോട് ഐസിസി മൃദുസമീപനമാണ് പുലര്‍ത്തുന്നതെന്നും ഡാരന്‍ ആരോപിച്ചു.
വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യ വിജയിച്ച ഒന്നാംടെസ്റ്റില്‍ ഹാര്‍പറുടെ പല തീരുമാനങ്ങളും വിവാദമായിരുന്നു. അമ്പയര്‍ ശരിയായ തീരുമാനമെടുത്തിരുന്നെങ്കില്‍ മത്സരം നേരത്തെ അവസാനിച്ചേനെയെന്ന് വാര്‍ത്താസമ്മേളനത്തില്‍ ധോണി നടത്തിയ പരാമര്‍ശമാണ് ഹാര്‍പറെ പ്രകോപിപ്പിച്ചത്.
ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ ധോണിയുടെ പരാമര്‍ശം അനുചിതമായെന്ന തണുപ്പന്‍ പ്രതികരണം മാത്രമേ ഐസിസി നടത്തിയിരുന്നുള്ളൂ. മത്സരത്തിനിടെ പന്തെറിഞ്ഞശേഷം തുടര്‍ച്ചയായി പിച്ചിന്റെ മധ്യത്തിലേക്ക് ഓടിക്കയറിയ ഇന്ത്യന്‍ പേസ് ബൗളര്‍ പ്രവീണ്‍കുമാറിനെ ബൗളിങ്ങില്‍നിന്നു വിലക്കിയശേഷം ധോണി കളിക്കളത്തില്‍വച്ചുത്തന്നെ തന്നോട് മോശമായി പെരുമാറിയതായും ഹാര്‍പര്‍ ആരോപിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications