മുംബൈ: ഇന്ത്യക്കെതിരെ മുംബൈയില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റില്‍ ഇംഗ്ലീഷ് പേസ് ബൗളര്‍ സ്റീവ് ഹാര്‍മിസണ്‍ കളിച്ചേക്കില്ല.
വലത്തേ കാലിലെ പരിക്ക് ഹാര്‍മിസണെ അലട്ടുന്നുണ്ട്. എക്സ് റേ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചായിരിക്കും ഹാര്‍മിസണ്‍ കളിക്കുന്നതിനെ കുറിച്ച് തീരുമാനിക്കുന്നത്.
മൈക്കല്‍ വോണ്‍, ട്രെസ്കോത്തിക്, ജോണ്‍സ് എന്നീ പ്രമുഖ കളിക്കാരില്ലാതെയാണ് ഇംഗ്ലണ്ട് ടെസ്റ് പരമ്പരയില്‍ കളിക്കുന്നത്.