Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീശാന്തിന് ബാംഗ്ലൂരില്‍ കഠിനപരിശീലനം

ബാംഗ്ലൂര്‍: മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്തിന് ബാംഗ്ലൂരില്‍ കഠിന പരിശീലനം. ഐ പി എല്‍ ക്രിക്കറ്റിലെ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് വിലക്ക് നേരിടുകയാണ് ശ്രീയിപ്പോള്‍. കണ്ടിഷനിംഗ് കോച്ചിനൊപ്പം പരിശീലനം പുനരാരംഭിച്ചതായി ശ്രീശാന്ത് ട്വിറ്ററില്‍ കുറിക്കുകയായിരുന്നു.

രാജസ്ഥാന്‍ റോയല്‍സിന്റെ കളിക്കാരായിരുന്ന എസ് ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചന്ദില എന്നിവരെ മെയ് മാസത്തിലാണ് ഒത്തുകളിയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്തത്. ഇതില്‍ അങ്കിത് ചവാനും ശ്രീശാന്തും ഇപ്പോള്‍ ജാമ്യത്തിലാണ്. ചന്ദില ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ കഴിയുന്നു.

sreesanth

ഇടയ്ക്ക് ക്രിക്കറ്റ് കളി വിട്ട് സിനിമയില്‍ അഭിനയിക്കാനും ശ്രീശാന്ത് തയ്യാറായിരുന്നു. ബിഗ് പിക്ചര്‍ എന്നാണ് ശ്രീശാന്ത് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പേര്. ഓഗസ്റ്റ് അവസാനമാണ് ഈ സിനിമയുടെ ചിത്രീകരണം തുടങ്ങുക. ബാലചന്ദ്രകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൈതപ്രത്തിന്റെ ഒരു സിനിമയില്‍ നേരത്തെ ശ്രീശാന്ത് അഭിനയിച്ചിരു്ന്നു. എന്നാല്‍ ശ്രീ അഭിനയിച്ച ഭാഗങ്ങള്‍ കൈതപ്രം എഡിറ്റ് ചെയ്ത് ഒഴിവാക്കിയിരുന്നു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശ്രീശാന്തിനെ പരിഗണിക്കാനുള്ള സാധ്യതയാണ് ഐ പി എല്‍ ഒത്തുകളി വിവാദത്തിലൂടെ മങ്ങിപ്പോയത്. വിവാദമായ ഐ പി എല്‍ ഒത്തുകളിക്കേസില്‍ 26 പ്രതികളാണ് ഉള്ളത്. ഇവരില്‍ 19 പേര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

Story first published: Monday, July 22, 2013, 14:51 [IST]
Other articles published on Jul 22, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+