For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നീതിയുടെ വിജയം, ന്യായത്തിന്റെയും

By Staff
Harbhajan with Indian Flag
ഹര്‍ബജന്‍ സിംഗ്- സിമ്മണ്ട്സ് പ്രശ്നത്തില്‍ ഐസിസി അപ്പീല്‍ കമ്മിഷണര്‍ ജസ്റ്റിസ് ജോണ്‍ ഹാന്‍സണിന്റെ വിധിയെ ഒറ്റവാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. അത് നീതിയുടെ വിജയം തന്നെയാണ്. ന്യായത്തിന്റെയും.

കുറ്റാരോപണം പരിഗണിക്കുന്ന വിധികര്‍ത്താവ് എങ്ങനെയായിരിക്കണം തീരു‍മാനമെടുക്കേണ്ടത് എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ വിധി. പിഴവറ്റത്. അതേ സമയം മൂര്‍ച്ചയേറിയതും.

യഥാര്‍ത്ഥത്തില്‍ ഈ വിധി സിമ്മണ്ട്സിനെതിരെയല്ല. വിധി വാചകങ്ങള്‍ക്കാധാരമായ തെളിവുകളുടെ വ്യാഖ്യാനമുനകള്‍ നീളുന്നത് ഐസിസി റഫറി മൈക് പ്രോക്ടര്‍ക്ക് എതിരെയാണ്. ഇത്തരം പരാതികള്‍ കേള്‍ക്കാന്‍ മൈക്ക് പ്രോക്ടര്‍ എന്ന പേരുളള ഐസിസി മാച്ച് റഫറിക്ക് യാതൊരു യോഗ്യതയുമില്ലെന്ന് രണ്ടു വിധികളും വായിച്ചാല്‍ ഏത് പീറ്റര്‍ റീബോക്കും സമ്മതിക്കും. മനസാക്ഷി പണയപ്പെട്ടിട്ടില്ലെങ്കില്‍!

പ്രശ്നത്തിന്റെ രത്നച്ചുരുക്കം ഇത്രയേ ഉളളൂ. ബ്രെറ്റ്ലീയുടെ മികച്ച ഒരു യോര്‍ക്കര്‍ കഷ്ടപ്പെട്ട് പ്രതിരോധിച്ച ഹര്‍ബജന്‍ ഒരു റണ്‍ ഓടിയെടുത്തു. മികച്ച പന്തിനുളള അഭിനന്ദനമായി ഓടും വഴി ലീയുടെ പുറത്ത് ഹര്‍ബജനൊന്നു തട്ടി. കണ്ടു നിന്ന സിമ്മണ്ട്സിന് ഇത് തീരെ ഇഷ്ടപ്പെട്ടില്ല. തന്റെ ടീമിലെ ഒരാളെ എതിര്‍ടീമുകാരന്‍ അഭിനന്ദിക്കേണ്ട കാര്യമില്ലെന്നത്രേ സിമ്മണ്ട്സിന്റെ നിലപാട്.

മുംബെ ടെസ്റ്റില്‍ തമ്മില്‍ കോര്‍ത്ത ശേഷം ഹര്‍ബജനും സിമ്മണ്ട്സും ഫീല്‍ഡില്‍ പരസ്പരം സംസാരിക്കില്ലെന്നൊരു കരാര്‍ ഉണ്ടാക്കിയിരുന്നു. അത് തെറ്റിച്ച് മനപ്പൂര്‍വം പ്രകോപനമുണ്ടാക്കാന്‍ സിമ്മണ്ട്സ് ശ്രമിക്കുകയായിരുന്നുവെന്ന് വ്യക്തം.

അടുത്ത പേജില്‍

Story first published: Wednesday, December 7, 2011, 14:16 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+