Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹര്‍ബജന്റെ വിധി തിങ്കളാഴ്ച

ദില്ലി : ശ്രീശാന്തിനെ ഹര്‍ബജന്‍ സിംഗ് കളിക്കിടെ തല്ലിയ കേസില്‍ ബിസിസിഐ നിയോഗിച്ച അന്വേഷണ കമ്മിഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി. റിപ്പോര്‍ട്ട് തിങ്കളാഴ്ച ബിസിസിഐയ്ക്ക് സമര്‍പ്പിക്കും.

അഹമ്മദാബാദിനെ മുതിര്‍ന്ന അഭിഭാഷകനായ സുധീര്‍ നാനാവതിയെയാണ് അന്വേഷണ കമ്മിഷണറായി ബിസിസിഐ നിയോഗിച്ചത്. അഹമ്മദാബാദിലെ ഗുജറാത്ത് ലാ സൊസൈറ്റി കെട്ടിടത്തിലായിരുന്നു വിചാരണ. വിചാരണയില്‍ ഹര്‍ബജനും ശ്രീശാന്തും പങ്കെടുത്തു.

ഹര്‍ബജനെ ഒരു മണിക്കൂറോളം കമ്മിഷണര്‍ ചോദ്യം ചെയ്തു. ശ്രീശാന്തിന്റെ വിചാരണ അര മണിക്കൂര്‍ നീണ്ടു. ബിസിസിഐ സെക്രട്ടറി നിരഞ്ജന്‍ ഷായുടെ സാന്നിദ്ധ്യത്തില്‍ നടന്ന വിചാരണ മുഴുവന്‍ റെക്കോര്‍ഡ് ചെയ്യാന്‍ നാല് കാമറകള്‍ സജ്ജമാക്കിയിരുന്നു.

മാച്ച് റഫറി ഫാറൂഖ് എഞ്ചിനീയര്‍ ടെലിഫോണ്‍ വഴി കമ്മിഷന്‍ തന്റെ റിപ്പോര്‍ട്ടിന്റെ സാരാംശം എത്തിച്ചു. ഹിയറിംഗിന്റെ വീഡിയോ ടേപ്പും റിപ്പോര്‍ട്ടിനൊപ്പം ബിസിസിഐ പ്രസിഡന്റ് ശരദ് പവാറിന് കമ്മിഷണര്‍ സമര്‍പ്പിക്കും.

മുംബെ ഇന്ത്യന്‍സും പഞ്ചാബ് കിംഗ്സ് ഇലവനും തമ്മിലുളള മത്സരത്തിന്റെ അവസാനമാണ് വിവാദമായ സംഭവം നടന്നത്. കളിയാക്കലില്‍ പ്രകോപിതനായ ഹര്‍ബജന്‍ ശ്രീശാന്തിനെ മര്‍ദ്ദിച്ചുവെന്നാണ് കുറ്റം.

സംഭവത്തെ തുടര്‍ന്ന് മാച്ച് റഫറി ഫാറൂഖ് എഞ്ചിനീയര്‍ ഹര്‍ബജനെ 11 മത്സരങ്ങളില്‍ നിന്നും വിലക്കിയിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍




Story first published: Friday, May 9, 2008, 18:04 [IST]
Other articles published on May 9, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+