ഹര്‍ഭജന്‍സിംങ് ശ്രീശാന്തിനെ തല്ലി
മൊഹാലി: വെള്ളിയാഴ്ച നടന്ന ഐപിഎല്‍ ട്വന്റി20 ക്രിക്കറ്റ് മത്സരത്തിന് ശേഷം മുംബൈ ഇന്ത്യന്‍സ് താരം ഹര്‍ഭജന്‍സിംഗ് പഞ്ചാബ് കിംങ്‌സിന്റെ താരം ശ്രീശാന്തിനെ തല്ലിയതായി പരാതി.
മത്സരംകഴിഞ്ഞ പഞ്ചാബ് ടീം വിജയമാഘോഷിക്കുമ്പോള്‍ ശ്രീശാന്ത് ഗ്രൗണ്ടില്‍വച്ച് പൊട്ടിക്കരഞ്ഞതോടെയാണ് സംഭവം പുറത്തായത്. പഞ്ചാബ് കിംങ്‌സ് ടീം അംഗങ്ങള്‍ വിജയം ആഘോഷിക്കുമ്പോള്‍ പൊട്ടിക്കരയുന്ന ശ്രീശാന്തിന്റെ ചിത്രം ടെലിവിഷന്‍ ചാനലുകളില്‍ തെളിഞ്ഞപ്പോള്‍ സന്തോഷം കൊണ്ടാണ് ശ്രീ കരയുന്നതെന്നാണ് എല്ലാവരും കരുതിയത്.
എന്നാല്‍ ടീമംഗങ്ങള്‍ ഓടിയെത്തി ആശ്വസിപ്പിക്കുമ്പോള്‍ ശ്രീ സങ്കടം സഹിക്കാനാവാതെ കരയുകയായിരുന്നു. ടീം ഉടമ പ്രീതി സിന്റയും ക്യാപ്‌റ്റന്‍ യുവരാജും വിആര്‍വി സിംങ് ഉള്‍പ്പെടെയുള്ള ടീമംഗങ്ങളും ശ്രീശാന്തിനെ ആശ്വസിപ്പിക്കാനായെത്തി. സംഭവം എപ്പോഴാണ് നടന്നതെന്നോ എന്താണ് കാരണമന്നോ വ്യക്തമായിട്ടില്ല.
ഹര്‍ഭജന്‍ ഡ്രസിംഗ് റൂമില്‍ച്ചെന്ന് ശ്രീയോട് മാപ്പു പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. മത്സരത്തിനുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചാബ് കിംങ്‌സിന്റെ ക്യാപ്‌റ്റന്‍ യുവരാജ് സിംങ് ഹര്‍ഭജന്‍ ശ്രീശാന്തിനെ തല്ലിയകാര്യം സ്ഥിരീകരിച്ചു. എന്നാല്‍ വിശദാംശങ്ങളൊന്നും യുവരാജ് വെളിപ്പെടുത്തിയില്ല.
ഹര്‍ഭജന്റെ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് യുവരാജ് സിംങും കോച്ച് ടോം മൂഡിയും പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടന സമയത്ത് ശ്രീശാന്തും ഹര്‍ഭജന്‍ സിംങും നല്ല ബന്ധത്തിലല്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാവാം ഈ സംഭവമെന്നാണ് കരുതപ്പെടുന്നത്.
സ്റ്റേഡിയം വിടുമ്പോള്‍ തനിയ്‌ക്ക് പ്രശ്‌നമൊന്നുമില്ലെന്നും ഇതെല്ലാം കളിയുടെ ഭാഗമാണെന്നും തങ്ങളെല്ലാം ഇപ്പോഴും ദേശീയ ടീമിന്റെ ഭാഗമാണെന്നുമാണ് സംഭവത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ശ്രീശാന്ത് പറഞ്ഞത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഹര്‍ഭജന്‍ സിംങ് തയ്യാറായില്ല. ശ്രീയുമായുള്ള പ്രശ്‌നമെന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ക്രിക്കറ്റിനെക്കുറിച്ച് എന്തെങ്കിലും ചോദിക്കാനായിരുന്നു ഭാജിയുടെ മറുപടി.
ശ്രീശാന്ത് പ്രകോപനപരമായി സംസാരിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ഭജന്‍ തല്ലിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹര്‍ഭജന്റെ പ്രവൃത്തിയ്‌ക്കെതിരെ പഞ്ചാബ് ടീം പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഐപിഎല്‍ അധ്യക്ഷന്‍ ലളിത് മോഡി അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications