വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അഫ്രീദി മറുപടി അര്‍ഹിക്കുന്നില്ല ഹര്‍ഭജന്‍

By Super

ജലന്ധര്‍: ഇന്ത്യക്കാര്‍ വിശാല മനസ്‌കരല്ലെന്ന പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷാഹിദ് അഫ്രീദിയുടെ പരാമര്‍ശത്തിന് ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിന്റെ മറുപടി. ഞങ്ങള്‍ നല്ല മനസ്സിനുടമകളല്ലായിരുന്നുവെങ്കില്‍ ഈ നാട്ടില്‍ വന്ന് ഇത്രയും നല്ല പ്രകടനം നടത്താന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ലെന്നാണ് ഭാജി തിരിച്ചടിച്ചിരിക്കുന്നത്.

Harbhajan

അഫ്രീദിയുടെ പരാമര്‍ശം മറുപടി അര്‍ഹിക്കുന്നതല്ല. അദ്ദേഹത്തിന് ഈ നാട് നല്‍കിയ സ്‌നേഹത്തിനും ആദരത്തിനും പകരം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ല- ഭാജിപറഞ്ഞു. ജലന്ധറില്‍ അതിര്‍ത്തി സുരക്ഷാ സേന ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍. ഭീകകരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭടന്മാര്‍ക്ക് ഭാജി അഞ്ജലിയര്‍പ്പിച്ചു. തങ്ങളല്ല ഭടന്മാര്‍ ത്‌ന്നെയാണ് യഥാര്‍ത്ഥ ഹീറോകളെല്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു. മൊഹാലിയിലെ ഫൈനല്‍ മത്സരത്തിന് മുമ്പ് ക്രിക്കറ്റ് ജീവിതത്തില്‍ ഇതേവരെ അനുഭവിക്കാത്ത മാനസിക സമ്മര്‍ദ്ദവും പേടിയുമാണ് താന്‍ അനുഭവിച്ചതെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ലോകകപ്പ് സെമിയില്‍ ഇന്ത്യയോട് പരാജയപ്പെട്ട ശേഷം അഫ്രീദി ഒരു പാക് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യക്കാര്‍ പാകിസ്താനികളെപോലെയും വിശാല മനസ്‌കരല്ലെന്ന് പരാമര്‍ശിച്ചത്. സെമി വിജയം ബുംബൈ തീവ്രവാദി ആക്രമണത്തിനരയായവര്‍ക്ക് സമര്‍പ്പിച്ച ഗൗതം ഗംഭീറിനെയും അഫ്രീദി അഭിമുഖത്തില്‍ വിമര്‍ശിച്ചിരുന്നു.

പരാമര്‍ശം വിവാദമായതോടെ നിലപാടില്‍ നിന്ന് പിന്‍വലിഞ്ഞ അഫ്രീദി, താന്‍ നടത്തിയത് നല്ല വിമര്‍ശനമായിരുന്നുവെന്നും ഇന്ത്യ പാക് ബന്ധത്തെ മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നുവെന്നും പറഞ്ഞു. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാശണന്നും അഫ്രീദി ആരോപിച്ചിരുന്നു

Story first published: Saturday, May 12, 2012, 16:12 [IST]
Other articles published on May 12, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X