ഹര്‍ബജനെ ഐപിഎല്ലില്‍ നിന്ന് വിലക്കി

By Staff

ദില്ലി : ശ്രീശാന്തിനെ തല്ലിയതിന് ഹര്‍ബജന്‍ സിംഗിനെ പതിനൊന്ന് ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് വിലക്കാന്‍ തീരുമാനം.

വിലക്കിനു പുറമെ ഹര്‍ബജന് മൂന്നാം കളിയുടെ മാച്ച് ഫീസ് മുഴുവനും പിഴ ചുമത്താനും ഐപിഎല്‍ സമിതി തീരുമാനിച്ചു. ആക്രമണോത്സുകതയുടെ പേരില്‍ ഫീല്‍ഡില്‍ അസംബന്ധം കാണിക്കുന്നതിന് ശ്രീശാന്തിനെ താക്കീതു ചെയ്ത് വിട്ടയച്ചു.

മുംബെ ഇന്ത്യന്‍സിന്റെ മറ്റൊരു കളിക്കാരന്‍ ലാല്‍ചന്ദ് രജ്‍പുത്തിന് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തും. ശ്രീശാന്തിനെ തല്ലിയ ഹര്‍ബജനെ വിലക്കാനോ തടയാനോ ലാല്‍ചന്ദ് തയ്യാറാകാത്തതിനാണ് പിഴ ശിക്ഷ.

2008 ഏപ്രില്‍ 25 വെളളിയാഴ്ച മുംബെ ഇന്ത്യന്‍സും പഞ്ചാബ് കിംഗ്സും തമ്മില്‍ മൊഹാലിയില്‍ നടന്ന മത്സരത്തിന്റെ അവസാനമായിരുന്നു ഹര്‍ബജന്‍ ശ്രീശാന്തിനെ തല്ലിയത്.

ദില്ലിയില്‍ നടന്ന തെളിവെടുപ്പില്‍ ശ്രീശാന്തിനെ ഹര്‍ബജന്‍ തല്ലിയെന്ന് വ്യക്തമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോണി ടെലിവിഷന്‍ അന്വേഷണ സമിതിയ്ക്കു മുമ്പില്‍ ഹാജരാക്കിയിരുന്നു. ശ്രീശാന്തിനെ താന്‍ തല്ലിയെന്ന് ഹര്‍ബജന്‍ സമ്മതിച്ചു.

മുംബെ ഇന്ത്യന്‍സ് സെമി ഫൈനലിലെത്തിയാല്‍ മാത്രമേ ഇനി ഹര്‍ബജന് ഐപിഎല്ലില്‍ പങ്കെടുക്കാനാവൂ.

ശ്രീശാന്തിന്റെ പെരുമാറ്റത്തെയും ക്രിക്കറ്റ് ബോര്‍ഡ് ഗൗരവമായാണ് കാണുന്നതെന്ന് ബിസിസിഐ സെക്രട്ടറി രത്നാകര്‍ ഷെട്ടി വ്യക്തമാക്കി. ഇതു സംബന്ധിച്ച് താന്‍ ശ്രീശാന്തിന് കത്തു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"സച്ചിന്‍, സൗരവ് ഗാംഗൂലി, ദ്രാവിഡ്, ലക്ഷ്മണ്‍ എന്നിവരെല്ലാം ആക്രമണോത്സുകരായ കളിക്കാരാണ്. എന്നാല്‍ അവരൊക്കെ തങ്ങളുടെ കളിയിലാണ് ആക്രമണോത്സുകത കാണിക്കുന്നത്. അല്ലാതെ കളത്തിലെ അസംബന്ധ പ്രകടനങ്ങളിലൂടെയല്ല", ശക്തമായ ഭാഷയിലാണ് ബിസിസിഐ സെക്രട്ടറി ശ്രീശാന്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അതിനിടെ ശ്രീശാന്ത് മലയാളിയായതു കൊണ്ടാണ് തല്ലു കിട്ടിയതെന്ന നിലയില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ ദേശീയ മാധ്യമങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷമായി മികച്ച ഒരു പ്രകടനം പോലും നടത്തിയിട്ടില്ലെന്നും പലപ്പോഴും കാമറയ്ക്കു മുന്നിലെ ഗിമ്മിക്കുകള്‍ കൊണ്ടാണ് ശ്രീശാന്ത് ശ്രദ്ധ പിടിച്ചു പറ്റുന്നതെന്നും സിഎന്‍എന്‍ ഐബിഎന്‍ നിരീക്ഷകന്‍ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ കഴിഞ്ഞ ഐപിഎല്‍ മത്സരങ്ങളില്‍ ശ്രീശാന്തിനെ മുഴുവന്‍ ഓവറും എറിയാന്‍ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ യുവരാജ് സിംഗ് അനുവദിച്ചില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

കളിക്കളത്തിലെ വിചിത്രമായ പെരുമാറ്റങ്ങള്‍ മതിയാക്കി കളിയില്‍ ശ്രദ്ധിക്കുകയാണ് ശ്രീശാന്ത് ചെയ്യേണ്ടതെന്നും ഉപദേശമുണ്ട്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, April 28, 2008, 16:26 [IST]
Other articles published on Apr 28, 2008
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X